4/21/10 നു എഴുതിയ കവിത.. ചില്ലറ തിരുത്തുകളോടെ
-------------------------------------------------------------------
കിനിയുന്ന നിലാവില് കണ്‍തുറ-
ന്നുണരുന്നൊരു മുല്ല മൊട്ടുകള്‍
നിറയുന്നൊരു താമരക്കുളം
വിറ കൊള്ളുന്ന വയസ്സനാല്മരം
മിഴി പൊത്തി ഒളിച്ചു നില്‍പ്പതാം
വഴി വക്കിലെ കൈതമൊന്തകള്
കതിരിട്ടൊരു യൌവനങ്ങളുള്-
പ്പുളകം ചേര്‍ത്ത വിമുഗ്ദ്ധ സന്ധ്യകള്‍
തുളസിക്കതിര് ചൂടി നില്ക്കുമാ
നിറമൊട്ടിട്ടൊരു പൊന്നുഷസ്സുകള്‍
ഒരു സുന്ദരകാവ്യമായ് വരും
നവമാം രാഗസുധാസരിത്തുകള്
ചില നേരം വിതുമ്പലുണര്ത്തിയും
ചിരി പെയ്തു കുളിച്ചു തുവര്‍ത്തിയും
ചിറ കെട്ടി നിറുത്തിയ ചിന്തകള്‍
ചിതല് തിന്നു തുടങ്ങിയൊരോര്മ്മകള്
തിരിവെച്ചൊരു സംക്രമ സന്ധ്യയില്‍
നിറകണ്ണു തുറന്ന വിഷുക്കണി
വരികെന്നെ പുണര്‍ന്നു പിടിക്കുവാന്‍
നിറവായൊരു ഗ്രാമ്യ നിലാവൊളി.....
-------------------------------------------------------------------
കിനിയുന്ന നിലാവില് കണ്‍തുറ-
ന്നുണരുന്നൊരു മുല്ല മൊട്ടുകള്‍
നിറയുന്നൊരു താമരക്കുളം
വിറ കൊള്ളുന്ന വയസ്സനാല്മരം
മിഴി പൊത്തി ഒളിച്ചു നില്‍പ്പതാം
വഴി വക്കിലെ കൈതമൊന്തകള്
കതിരിട്ടൊരു യൌവനങ്ങളുള്-
പ്പുളകം ചേര്‍ത്ത വിമുഗ്ദ്ധ സന്ധ്യകള്‍
തുളസിക്കതിര് ചൂടി നില്ക്കുമാ
നിറമൊട്ടിട്ടൊരു പൊന്നുഷസ്സുകള്‍
ഒരു സുന്ദരകാവ്യമായ് വരും
നവമാം രാഗസുധാസരിത്തുകള്
ചില നേരം വിതുമ്പലുണര്ത്തിയും
ചിരി പെയ്തു കുളിച്ചു തുവര്‍ത്തിയും
ചിറ കെട്ടി നിറുത്തിയ ചിന്തകള്‍
ചിതല് തിന്നു തുടങ്ങിയൊരോര്മ്മകള്
തിരിവെച്ചൊരു സംക്രമ സന്ധ്യയില്‍
നിറകണ്ണു തുറന്ന വിഷുക്കണി
വരികെന്നെ പുണര്‍ന്നു പിടിക്കുവാന്‍
നിറവായൊരു ഗ്രാമ്യ നിലാവൊളി.....
വിഷു ആശംസകള്‍
ReplyDelete