അവന്റെ മുഖത്താഞ്ഞടിച്ച്
കുടിപ്പകയുമായി
അവള് ഇറങ്ങി നടന്നു...
അമ്മ കരഞ്ഞു.
കണ്ടു നിന്നവരൊക്കെ കരഞ്ഞു..........
കൂടെ ഞാനും.
അവന് മാത്രം കരഞ്ഞില്ല.
ചുവന്നു തുടുത്ത
തന്റെ കവിള് തലോടി
അവന് പ്രതികാരത്തെക്കുറിച്ചു മാത്രം ചിന്തിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
ഞങ്ങള്‍ നിരാലംബരായി ഇരുന്നു.
********************
കബളിപ്പിക്കപ്പെടാന്‍ മാത്രം
അറിയാവുന്നവരോട്
എന്തിനാണീ സഹതാപം എന്ന് ഞാന്‍
എന്നോട് തന്നെ ചോദിച്ചു.
ഞാനായിരുന്നെങ്കില്‍ ആ
പെണ്ണിന്റെ കരണക്കുറ്റിക്ക്
രണ്ടു കൊടുത്തു
എന്റെ പാട്ടിനു പോയേനേ...
ദേഷ്യം കാരണം
എന്റെ മുഖം ചുവന്നു തുടുത്തു
തറയില്‍ ഞാന്‍ ആഞ്ഞിടിച്ചു
******************************
ഒരമ്മയുടെ സ്നേഹം ലഭിക്കാതെ
പിഴച്ചു പോയ
ഒരു ജന്മം തിരികെ
തളിരിടുന്നതു കണ്ടു
ഞാനും അമ്മയും
കണ്ണുനീര് തുടച്ചു.
അതിനിടക്കും ആരൊക്കെയോ
അപശകുനം പോലെ
പിറുപിറുക്കുന്നുണ്ടായിരുന്നു.
ഉള്ളില്‍ പ്രാര്‍ഥനയോടെ,
രണ്ടു മണിക്കൂര്‍ കഴിഞ്ഞതറിയാതെ,
മറ്റൊരു എപിസോഡിനായി
ഞങ്ങള്‍ കാത്തിരുന്നു.
****************
കുടിപ്പകയുമായി
അവള് ഇറങ്ങി നടന്നു...
അമ്മ കരഞ്ഞു.
കണ്ടു നിന്നവരൊക്കെ കരഞ്ഞു..........
കൂടെ ഞാനും.
അവന് മാത്രം കരഞ്ഞില്ല.
ചുവന്നു തുടുത്ത
തന്റെ കവിള് തലോടി
അവന് പ്രതികാരത്തെക്കുറിച്ചു മാത്രം ചിന്തിച്ചു.
കരഞ്ഞു കലങ്ങിയ കണ്ണുകളോടെ
ഞങ്ങള്‍ നിരാലംബരായി ഇരുന്നു.
********************
കബളിപ്പിക്കപ്പെടാന്‍ മാത്രം
അറിയാവുന്നവരോട്
എന്തിനാണീ സഹതാപം എന്ന് ഞാന്‍
എന്നോട് തന്നെ ചോദിച്ചു.
ഞാനായിരുന്നെങ്കില്‍ ആ
പെണ്ണിന്റെ കരണക്കുറ്റിക്ക്
രണ്ടു കൊടുത്തു
എന്റെ പാട്ടിനു പോയേനേ...
ദേഷ്യം കാരണം
എന്റെ മുഖം ചുവന്നു തുടുത്തു
തറയില്‍ ഞാന്‍ ആഞ്ഞിടിച്ചു
******************************
ഒരമ്മയുടെ സ്നേഹം ലഭിക്കാതെ
പിഴച്ചു പോയ
ഒരു ജന്മം തിരികെ
തളിരിടുന്നതു കണ്ടു
ഞാനും അമ്മയും
കണ്ണുനീര് തുടച്ചു.
അതിനിടക്കും ആരൊക്കെയോ
അപശകുനം പോലെ
പിറുപിറുക്കുന്നുണ്ടായിരുന്നു.
ഉള്ളില്‍ പ്രാര്‍ഥനയോടെ,
രണ്ടു മണിക്കൂര്‍ കഴിഞ്ഞതറിയാതെ,
മറ്റൊരു എപിസോഡിനായി
ഞങ്ങള്‍ കാത്തിരുന്നു.
****************
ആശംസകൾ
ReplyDeletenandi
ReplyDelete