കണ്ണുനീര് ചാലായ്,
പുഴയായ് ഒഴുകിയെന്‍
നെഞ്ചിലൊരുപ്പു കടല്‍
തീര്‍ത്തിടും വരെ
നിന്നെക്കുറിച്ചുള്ള പാട്ടില്‍
മതി മറന്നെന്നിലെ ഞാന്‍
അലിഞ്ഞില്ലാതെയാം വരെ
കൂട്ടിലെപ്പക്ഷി തന് പാട്ടും,
ഉയിരിനായ് കേഴും
അറവുമാടിന്
ഗദ്ഗദങ്ങളും,
പൌര്‍ണമി നഷ്ടപ്പെടും
നിശാഗന്ധി തന്
ചുണ്ടിലൂറും മധുവിന്
നഷ്ട ഗന്ധവും,
ഉള്ളില്‍ ഒഴുകിക്കലരും വരെ,
കണ്ണില്‍ നിന്നും
തിമിരം മറഞ്ഞു പോകും വരെ
വീണ്ടും ചിദാകാശമാകെ പൂക്കും വരെ
വീണ്ടും മനസ്സാര്ദ്രമാകും വരെ, നീണ്ട
പാതകള്‍ താണ്ടി ഞാന്‍ എന്നിലെത്തും വരെ
രാവില്‍ പകല്‍ കാണുവാന്‍ തുടങ്ങും വരെ*
അന്നു വരേക്കെന്‍ കവിതയെക്കാക്കുക
അന്നു വരേക്കെന്‍
ഉയിരിനെ കാക്കുക
പിന്നെ അലിയിച്ചലിയിച്ചു പൂര്‍ണ്ണമായ്
എന്നെ പ്രപഞ്ചത്തില്‍
സംക്രമിപ്പിക്കുക
*യാ നിശാ സര്‍വഭൂതാനാം തസ്യാം ജാഗര്‍ത്തി സംയമീ
യസ്യാം ജാഗ്രതി ഭൂതാനി സാ നിശാ പശ്യതോ മുനേ:- ഭഗവദ് ഗീത
അന്നു വരേക്കെന്‍ കവിതയെക്കാക്കുക
ReplyDeleteഅന്നു വരേക്കെന്‍
ഉയിരിനെ കാക്കുക