കരളില്‍ സ്നേഹം തുള്ളിത്തുളുമ്പി പോകുമ്പോഴും
കവിളില്‍ തലോടാതെ എന്നെ നീ മടക്കീലേ,
പനിനീര്‍ച്ചെടിയില്‍ നിന്നൊരു മുള്ളിറങ്ങവേ
തനിയേ എന്നെ വിട്ടു നീ പോയി മറഞ്ഞില്ലേ
കരയുന്നേരം കയ്യില്‍ വെറുതെ പിടിക്കാതെ
തിരക്കിന്‍ പിന്നില്‍ പോയി നീ കൂര്‍ക്കം വലിച്ചില്ലേ
പൊരിയും വെയിലത്ത് ഞാന്‍ വിയര്‍ത്തൊലിക്കുമ്പോള്‍
കുടയും ചൂടിക്കൊണ്ട് ആ വഴി നടന്നില്ലേ
ഇരുളിന്‍ പുതപ്പിലീ വിണ്ടലം മായേ, നാമം
ഉരിയാടാതെ വീണ്ടും നീ പോയി ചുരുണ്ടില്ലേ
കനമീ ഹൃദയത്തില്‍ വളരേ ഗൗനിക്കാതെ
കനക്കും മുഖത്തോടെ ദൂരേക്കു പൊയ്പ്പോയില്ലേ
ഇനിയും ഇതേ വഴി തിരഞ്ഞു വരില്ല ഞാന്‍
ഇനിയും നിന്നെ കുത്തി നോവിക്കാന്‍ ശ്രമിക്കില്ല
അണയാതെന്നുള്ളില്‍ ഞാന്‍ ഒളിയായ് സൂക്ഷിച്ചാലും
ഇനിയും പൂ ചോദിച്ചു വരില്ല വരില്ല ഞാന്‍!!!
No comments:
Post a Comment