കള്ള നോട്ടുകളെക്കാള്‍ അപകടകാരികള്‍
കീറിയ ഒട്ടിച്ച നോട്ടുകളാണ്.
പുതുപുത്തന്‍ നോട്ടില്‍ ആരും
ഒരു കള്ളനോട്ടിന്റെ മണം
പ്രതീക്ഷിക്കും.
ഒരു ജാഗ്രത ആര്‍ക്കും കാണും.
കള്ളനോട്ട്,
പലപ്പോഴും നാം
അറിയുന്നതിന് മുന്‍പ് തന്നെ
അത് നമ്മുടെ കയ്യില്‍ നിന്ന് പോയിരിക്കും
പക്ഷെ പിറകില്‍ ഒട്ടിച്ച കീറിയ
നോട്ടുകള്‍ കൂടെ നടന്നു വഞ്ചിക്കും.
സാധാരണയില്‍ സാധാരണയായി
നമ്മോടൊപ്പം അവ സഞ്ചരിക്കും.
മറ്റു നോട്ടുകള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കും.
ഒടുവില്‍ അത് മാത്രം അവശേഷിക്കുമ്പോള്‍,
അതിനെ വിശ്വസിക്കുന്നവനെ
അപഹാസ്യനാക്കും,
നാലാളുടെ മുന്‍പില്‍
നാണം കെടുത്തും.
ഇടക്കൊന്നു നോട്ടുകള്‍
മറിച്ചു നോക്കുന്നത്
എന്തുകൊണ്ടും നല്ലതത്രേ
No comments:
Post a Comment