10/11/12 നു എഴുതിയ കവിത
-------------------------
-------------------------
ഒരു സുഹൃത്തിന്റെ പോസ്റ്റ് മനസ്സില്‍ കുറെ മഴയുടെ തുള്ളികള്‍ വിതറി തന്നു....
അതിലൊരു തുള്ളി വികസിച്ചു.... അത് രണ്ടായി , നാലായി....പെരുകിയൊരു പുഴയായി...
അതിലെവിടെയോ ജനാലക്കരികില്‍ മഴ കണ്ടു നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ന ൊമ്പരം വിതുമ്പി....
---------------------------------------- ---------------------------------------- -
അതിലെവിടെയോ ജനാലക്കരികില്‍ മഴ കണ്ടു നില്ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ന
----------------------------------------
ചില്ലു ജാലകം നീര്‍ത്തി ഞാന്‍ മഴ-
വില്ലു കണ്ടു കൊതിക്കവേ
മെല്ലെയെന്‍ കരതാരില്‍ തൂമഴ-
ത്തുള്ളിയൊന്നു പതിക്കവേ
വീശിടുന്നൊരു കാറ്റിനൊത്തെന്റെ
കേശഭാരമിളകവേ
ഈ ശരീരത്തിലാകവേ സുഖ-
ശീകരം പ്രവഹിക്കവേ
ചോന്നൊരാ അന്തിവാനത്തില്‍ പക്ഷികള്‍
ഗാനവുമായ് പറക്കവേ
ഒന്നു ചോദിച്ചു "എന്തിതെന്‍ സഖീ
ഇന്നു നീ വരാന്‍ വൈകിയോ?
മാര്ത്തടത്തിലണക്കുവാന്
ഓര്‍ത്തു നിന്നെയേകാന്തതയിലൊ-
ന്നാര്ത്തിയോടെ പുണരുവാന്‍
ഈ മുറിക്കകം വിങ്ങിടുന്നൊരെന്
ഓര്‍മ്മകള്‍ക്ക് മേല്‍ പെയ്യുവാന്‍
നീല വാനം കൊതിക്കുമെന്നിലേ-
യ്ക്കൂയലാടിയിറങ്ങുവാന്
നേര്‍ത്തു മെല്ലിച്ചൊരെന്റെ കാലിന്മേല്
നീര്‍ത്തുവാന്‍ നിന്റെ കമ്പളം,
എന്നെ താങ്ങിടുമീ കസേരയില്‍
വന്നു ചേര്‍ന്നൊന്നിരിക്കുവാന്‍
കാത്തു നിന്നെ ഞാനീ ജനാലയില്‍
മുത്തു പോല്‍ നീ പൊഴിയുവാന്‍
ഈ തളര്‍ന്നൊരെന്‍ കാലുമൂന്നി ഞാന്‍
കാതരയായിതെത്ര നാള്
മുന്നില്‍ മുറ്റത്തില്‍ കൂട്ടുകാര്‍ വന്നു
നിന്നില്‍ നൃത്തം കളിക്കവേ
ഒന്നെഴുന്നേറ്റു നിന്നിടാന് പോലും
എന്നാലായിടാ എങ്കിലും
നിന്റെ മുത്തുകള്‍ തൂങ്ങി നില്ക്കുന്ന
മാമരക്കൊമ്പൊരിക്കലും
ആവുകില്ല തൊടാനറിഞ്ഞിടാം
പാവമീ കാലിനെങ്കിലും
നേര്‍ത്തൊരാ നിന്റെ നൂലു വന്നെന്നെ
ചേര്‍ത്തു കെട്ടുന്ന നാളിതില്‍
മാഞ്ഞു പോകുന്നു നെഞ്ചിനുള്ളിലെ
ചീഞ്ഞൊരീയപകര്ഷത
നിന്റെ കൈയിനാല്‍ എന്‍ മുടി കോതി
നീ തലോടുന്ന നാളിതില്‍
ഞാന്‍ മറക്കുന്നു നാളിതു വരെ
ക്രൂരമേറ്റ കൂരമ്പുകള്‍
നീ ചിരിച്ചു കലമ്പല്‍ കൂട്ടിയെന്‍
വാതിലില്‍ മുട്ടി നില്ക്കവേ
ഞാനൊരുങ്ങുന്നു ഭാവനാമണി-
മേടയില്‍ മണവാട്ടിയായ്
ഇന്നു നിന്റെ ചിറകില്‍ ഏറിയീ
വിണ്ണില്‍ പാറിപ്പറന്നിടും
ഇന്നു പൂമ്പാറ്റ പോലെ സന്ധ്യയില്‍
നിന്നില്‍ ഞാന്‍ നിറമാര്ന്നിടും
ഇന്നു നിന്റെ മഴനൂലില്‍ ഞാനെന്റെ
വര്‍ണ്ണമെല്ലാം പൊതിഞ്ഞിടും
മണ്ണിലെന്നെ തഴഞ്ഞവരൊക്കെയും
ഇന്നു നാണിച്ചു നിന്നിടും
നീ വരുന്നൊരീ പാതയിലൊരു
ദേവനര്ത്തകിയായിടും
കാലു മണ്ണിലുറക്കാത്ത ഞാനിന്നു
നീലവാനത്തെ പുല്കിടും
മനോഹരകവിതകളാണീ ബ്ലോഗിലെ ഹൈലൈറ്റ്
ReplyDeleteValare Nandi...
ReplyDelete