ഇന്നലെ എന്തെന്നറിയില്ല കഥകളിയെ കുറിച്ചൊരു കവിത എഴുതാന്‍ തുടങ്ങി. പകുതിയില്‍ വെച്ചു നിര്‍ത്തി. പിന്നീട് മുഴുമിപ്പിക്കാം എന്നാ നിലക്ക്...
വയസ്സ് കാലത്ത് അച്ഛന്‍ വേഷം കെട്ടുന്നതിനെ കുറിച്ചു ഒരു മകന്‍റെ ആവലാതികള്‍ ആണ് എഴുതാമെന്നു കരുതിയത്. ഇപ്പോള്‍ തനിക്ക് നല്ല സ്ഥിതി ആണെന്നും, തന്റെ കൂടെ വരണം എന്നും നിര്‍ബന്ധിക്കുന്ന മകനോട് അച്ഛന്‍ പറയുന്നത്, ഇതെന്‍റെ ധര്‍മ്മം ആണെന്നും, ഇതിനു വേണ്ടിയാണ് തന്‍റെ ജീവിതമെന്നും ഒക്കെ ആണ്.........
ഇന്നിതാ........... രാമന്‍കുട്ടി ആശാന്‍റെ വിയോഗ വാര്‍ത്ത ആണ് കേള്‍ക്കുന്നത്.....
അറിയില്ല ഈ ദുഃഖ വാര്‍ത്തയോട് എങ്ങിനെ പ്രതികരിക്കണം എന്ന്...
ഇന്നലെ ഇതെഴുതുമ്പോള്‍, കഥകളിക്കു വേണ്ടി ജീവിതം സമര്‍പ്പിച്ച ആശാനെ പോലെ ഉള്ളവര്‍ മനസ്സില്‍ ഉണ്ടായിരുന്നു...
ആയിരക്കണക്കിന് വേദികളില്‍ നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്ക് ചൈതന്യം കൊടുത്ത ആ പ്രതിഭയ്ക്ക് മുന്‍പില്‍ കണ്ണുനീരോടെ, അപൂര്‍ണ്ണമായ ഈ വരികള്‍.......
ഇരുളില്‍ മുങ്ങും അണിയറ പൂകവേ
പുറമേ അമ്പല മേടയില്‍ നിന്നതാ
തുയിലുണര്‍ത്തും കിളികള്‍ തന്‍ കൂജനം
ഇനി മതിയീ കളിയരങ്ങില്‍ നിന്നും
വിട പറഞ്ഞിടാന്‍ നേരമായെന്നു ഞാന്‍
പകുതി ശങ്കിച്ചു ചൊല്ലാന്‍ തുനിയവേ,
No comments:
Post a Comment