വീട്ടിലെ പൂച്ച ചത്ത
ദിവസമാണ്
അവളൊരു
പുതിയ സാരി ഉടുത്തു ഞാൻ കണ്ടത്
അമ്മ തന്നതാനെന്നാണ്
അവളെന്നോട് പറഞ്ഞത്....
ആരോ വലിച്ചെറിഞ്ഞ മട്ട്,
ചുമരിൽ തലയടിച്ചാണ്
പൂച്ച ചത്തത്.
അതിനു സ്വയം ചാടി
ആത്മഹത്യ ചെയ്യാൻ
സാധിക്കുമോ?
അവളെക്കൊണ്ട്
ഇത്ര ഊക്കിൽ
വലിച്ചെറിയാൻ സാധിക്കുമോ?
അവൾക്ക്
അന്നെന്നോട്
വല്ലാത്ത സ്നേഹം.
എങ്ങോട്ട് തിരിഞ്ഞാലും
എന്റെ പിന്നിൽ തന്നെ.
ചുവരലമാരയിൽ നിന്ന്
സാധാരണ ഞാൻ തന്നെ എടുക്കാറുള്ള
വസ്ത്രം എടുക്കാൻ തുനിയുന്നതിനു
മുൻപ് തന്നെ
അവൾ വന്നു, എനിക്കുള്ള വസ്ത്രവുമായി.
പൂച്ചയുടെ ചോര പോയ
വഴിയേ നടന്നപ്പോൾ
എത്തിയതാകട്ടെ
ചുവരലമാരക്ക് മുന്നില്‍ തന്നെ.
അകത്തൊരു അനക്കം കേട്ടുവോ
എന്നൊരു സംശയം.
ഞാൻ വെട്ടുകത്തി എടുക്കാൻ ഓടി...
വീട്ടിലെ പൂച്ച ചാവുകയും
അവളൊരു
പുതിയ സാരി ഉടുത്തു ഞാൻ കാണുകയും
ചെയ്ത ദിവസമാണ്
എല്ലാവരും ചേർന്നെന്നെ
ചങ്ങലക്കിട്ടത്...
വീട്ടിലെ പൂച്ച ചാവുകയും
ReplyDeleteഅവളൊരു
പുതിയ സാരി ഉടുത്തു ഞാൻ കാണുകയും
ചെയ്ത ദിവസമാണ്
എല്ലാവരും ചേർന്നെന്നെ
ചങ്ങലക്കിട്ടത്...ആശംസകള്‍ നേരുന്നു..
കാണാതിരുന്നാല്‍ മതിയായിരുന്നു
ReplyDeleteബുദ്ധിമാന്മാര് ഇപ്പോള്‍ കണ്ണടയ്ക്കുകയാണ് പതിവ്
കവിത കൊള്ളാം കേട്ടോ
ഹ ഹ ഹ ....കിടിലൻ .
ReplyDeleteഈ എഴുത്ത് ഒരിക്കലും ചങ്ങലക്കിടാതെ ഇരിക്കുക......സ്വതന്ത്രമായി അത് ഒഴുകട്ടെ....ആശംസകൾ ....
ReplyDeleteEllaarkkum nandi
ReplyDelete