ഇന്നലെ നിന്നെ
പ്രണയിച്ചവര്‍ പൊയ്ക്കഴിഞ്ഞു.
കണ്ണൊന്നു തുറന്നു നോക്കൂ..
ഇനിയീ ഇരുള്‍മുറിയില്‍ നീയും
പിന്നെ ഞാനും മാത്രം.
നമുക്കൊരുമിച്ചു താണ്ടാനോ
ഒരു തീക്കടല്‍.
ഇന്നലത്തെ അറിവില്ലായ്മകള്‍
ഞാന്‍ പൊറുക്കാം,
ഇന്നുമതില്‍ അഭിരമിക്കുന്നില്ലെങ്കില്‍.
ഇരുണ്ടൊരാ ഭൂതകാലത്തില്‍ നീ നിന്‍
ചുരുണ്ട മുടി മറയ്ക്കാന്‍
പാട് പെടുന്നില്ലെങ്കില്‍,
ഉയരുന്ന നിന്‍റെ സീല്‍ക്കാരത്തില്‍ നീ-
യറിയാതെ വേറൊരു പേര്‍
ഉയര്‍ന്നു കേള്‍ക്കില്ലെങ്കില്‍.........
എച്ചില്‍ ഞാന്‍ തിന്നാം,
അതില്‍ നീ
മറ്റൊരു വിഷവും ചേര്‍ത്തിട്ടില്ലയെങ്കില്‍...
എനിക്കീ
വര്‍ത്തമാനത്തില്‍ നില്‍ക്കാന്‍,
കഴിഞ്ഞതിന്‍ വാതില്‍
നീ ചേര്‍ത്തടക്കുന്നെങ്കില്‍......
എച്ചില്‍ ഞാന്‍ തിന്നാം,
ReplyDeleteഅതില്‍ നീ
മറ്റൊരു വിഷവും ചേര്‍ത്തിട്ടില്ലയെങ്കില്‍...
- ഒരു സമര്‍പ്പണത്തിന്റെ പാരമ്യം!
:)
ReplyDelete