11/8/10 നു എഴുതിയ കവിത
------------------------------------------
കണ്ണീരില്‍ മുങ്ങി പല നാള്‍ ചില നാളുകള്‍ ഞാന്‍
പൊന്‍ വീണ മീട്ടി ചിരി പൂണ്ടുമിരുന്നിരുന്നു
ഒന്നോര്‍ക്കുകില്‍ ചിതറിവീണ മനുഷ്യജന്മ-
മെന്നോ രചിച്ചൊരു തിരക്കഥ പോലെയത്രേ
കൈരേഖ മായ്ച്ചു കളയാന്‍, വഴിപാടു നല്‍കി
ദൈവങ്ങളെ മണിയടിച്ചു സുഖം ലഭിപ്പാന്‍,
നെയ്യുന്ന സ്വപ്നഭവനങ്ങളില്‍ ഉല്ലസിപ്പാന്‍,
കൈവല്യമറ്റ ദുരിതക്കടലില്‍ തുടിപ്പൂ
മാറുന്ന ബാന്ധവ ലഘുത്വവും, നെഞ്ചിലേറി
കീറുന്ന സൌഹൃദ മുഖങ്ങളുമെന്നു വേണ്ട
നേരിന്റെ നന്മ കലരാത്ത മനസ്സുകള്‍ കൈ-
യേറുന്ന പാഴ്നിലമിതല്ലെ മനുഷ്യജന്മം
ആരുണ്ട് സ്വന്തം? ഇവിടുള്ളു പറഞ്ഞിടുമ്പോള്‍,
ആരുണ്ടു കൈയുകളമര്‍ത്തിയുറപ്പു നല്‍കാന്‍
വേറില്ലയാരുമൊരു തൂവല്‍ തൊടുമ്പോള്‍ കാവ്യ-
മൂറുന്നൊരീ ഹൃദയവും ഭഗവാനുമെന്ന്യേ
ഉണ്ടാകുമായിരമുഷസ്സുകള്‍ ദൂരെയെങ്ങോ
വീണ്ടും സുവര്‍ണ്ണ കിരണങ്ങളെനിക്കു നല്‍കാന്‍
കണ്ടീടുമേതു പടവും അവിടുന്ന് തന്നെ
താണ്ടീടുവാന്‍ തുണ തരേണമെനിക്കു പക്ഷെ......
എന്നോ രചിച്ചൊരു തിരക്കഥ പോലെയത്രെ
ReplyDelete:)
ReplyDelete