നിന്‍റെ കാഞ്ചന ശൃംഗത്തിന്‍
മുകളില്‍ നിന്നു നോക്കിയാല്‍
തൊടിയില്‍ ഞാനൊഴുക്കീടും
കടലാസ് കപ്പല്‍ കാണുമോ
മുറ്റത്ത് പുതുമൊട്ടിട്ട
മുല്ലവള്ളികള്‍ കാണുമോ
മാമ്പഴങ്ങളുതിര്‍ക്കുന്ന
മൂവാണ്ടന്‍ മാവ് കാണുമോ
കതിരിട്ടാടി നിന്നീടും
പാടത്തിന്‍ ഭംഗി കാണുമോ
തിരിയിട്ടോര്‍മ്മയില്‍ കത്തും
അയ്യപ്പന്‍കാവ് കാണുമോ
നിന്‍റെ കോട്ടമുകള്‍ നിന്നാല്‍
മുക്കുറ്റിപ്പൂവ് കാണുമോ
പൊന്നോണ നാള്‍ പൊലിക്കുന്ന
തുമ്പപ്പൂ വിളി കേള്‍ക്കുമോ
തെച്ചിയോ കൈതയോ തൊട്ടാ-
വാടിയോ കൈയിലെത്തുമോ
തിരുവാതിരയില്‍ പെയ്യും
കുളിരിന്നല പുല്‍കുമോ
ഓടവള്ളം തുഴഞ്ഞേറും
കായലിന്‍ തിര കാണുമോ
പൂരത്തിന്‍ നിറവും സ്വാദും
ബഹളങ്ങളുമെത്തുമോ
തോളില്‍ തട്ടിച്ചിരിപ്പോനെ
സംശയിക്കാതിരിക്കുമോ
നീല രാവിലുറക്കത്തിന്‍
നീരാളം കണ്ടു കിട്ടുമോ
ഒരുനാള്‍ പോലും ചിത്തത്തില്‍
നീലാംബരികള്‍ മൂളുമോ
ഒരു നാളെങ്കിലും ആട്ട-
ക്കളി കണ്ടീടാന്‍ ആകുമോ
നിന്‍റെ മാളിക മേലേറില്‍
ജീവിതം പുഞ്ചിരിക്കുമോ
കൈനീട്ടി പുണരാന്‍ സ്നേഹം
പടിക്കല്‍ കാത്തുനില്‍ക്കുമോ
നിയ്ക്കും മൂളണം നീലാംബരി..
ReplyDeleteനിയ്ക്കും കാണണം ആട്ടക്കളി..
സ്നേഹ പുലരി..സുപ്രഭാതം..!
Nandi...
ReplyDeleteനന്നായിട്ടുണ്ട്
ReplyDeleteGOOD MUKALIL KANINNA KADHAKALI PADANGALUNE ICON ENGANE MY BLOG IS http://paravablog.blogspot.in/ http://mobilechithram.blogspot.in/
ReplyDelete