ഇരുളും വെളിച്ചവും
വെറുതെ പരസ്പരം
കളിയായൊളിച്ചു
കളിക്കുന്നിതെപ്പൊഴും
വെറുതെയീ നമ്മളെ
പറ്റിക്കുവാന്‍ ശത്രു-
കഥകള്‍ മെനയുന്നു
പിന്നെയും പിന്നെയും
ഇരുളും വെളിച്ചവും
നിഴലും നിലാവുമായ്
ഇണചേരുമീ രാത്രി
കാലങ്ങളില്‍ ശൈത്യ-
മുരുകുന്നൊരീ ശ്യാമ
തീരങ്ങളില്‍ ഗന്ധ-
ഭരിതമീ രാഗാര്‍ദ്ര
യാമങ്ങളില്‍, ദീപ-
ശിഖകളില്‍ കാവ്യം
വഴിഞ്ഞൊഴുകും രഘു
വംശസ്മൃതിയുടെ
ഹര്‍ഷങ്ങളില്‍, വീണ്ടു-
മുയിരിനെ വഞ്ചിക്കുവാനായി
രാവിന്‍റെ കുടല്‍മാല
കൊത്തി വലിപ്പൂ പുലരികള്‍
ഇരുളു കനക്കവേ
പുലരിയായ് മാറുന്നു
പകലു തളരവേ
രാവു തഴക്കുന്നു
വെറുതെയീ നമ്മളീ
കള്ളക്കളി കണ്ടു
അറിവറ്റു നാളുകള്‍
എണ്ണിക്കുഴയുന്നു..........
No comments:
Post a Comment