Tuesday, February 19, 2013

അനങ്ങാത്ത അചലങ്ങള്‍


തിരുവണ്ണാമല മഹത്തായ ഒരു ആദ്ധ്യാത്മിക കേന്ദ്രമാണ്. തമിഴ്നാട്ടില്‍ പഞ്ചഭൂത ക്ഷേത്രങ്ങളില്‍ അഗ്നി തത്വം ഇവിടെയാണ്‌. ഇതായിരുന്നു ഭഗവാന്‍ രമണമഹര്‍ഷിയുടെ വിലാസകേന്ദ്രവും..............

തിരുവണ്ണാമല
അനങ്ങാറില്ല.
നിലാവിന്‍റെ അമൃതം നുകര്‍ന്ന്
അതങ്ങിനെ സ്വസ്ഥനായി നില്‍ക്കും...
ജ്ഞാനാഗ്നിസ്വരൂപമായി.



കാര്‍ത്തിക വിളക്കുകള്‍ തെളിയുമ്പോള്‍,
എണ്ണ വറ്റിയ വിളക്കിന്‍റെ
മഷി മതി
കണ്ണില്‍ അഞ്ജനമാകാന്‍,
തിമിരം നീക്കാന്‍

അഷ്ടലിംഗങ്ങള്‍ കാക്കുന്ന
അരുണാചലേശന്‍
ചലിക്കാതെയിരിക്കുന്നു,
ലോകം അരുണാചലത്തിനു
ചുറ്റും ഗിരിവലം ചെയ്യുന്നു.

സ്കന്ദഗുഹയിലും,
പാതാളലിംഗ ഗുഹയിലും
നിശ്ശബ്ദം
അഗ്നിയുടെ അരണികള്‍
ഉരഞ്ഞു കത്തുന്നു....


അരുണഗിരിനാഥന്‍
തിരുപ്പുകഴ് 
മുത്തുമുത്തായ്
മൊഴിയുന്നു.
സിദ്ധര്‍, താടി വളര്‍ത്തിയ 
പേരാലുകളായി
തൃച്ചേവടിയില്‍
പ്രദക്ഷിണവഴികള്‍
കാക്കുന്നു.

അരുണാചലം
അപ്പോഴും
ആനന്ദസ്വരൂപമായി,
ദിഗംബരനായി,
അഗ്നിതത്വമായി,
അനങ്ങാതിരിക്കുന്നു.........

3 comments:

  1. ഇവിടുത്തെ ഗിരിവലം വിശേഷമാണു. ഒരിക്കൾ ഞാനും പോയേ. ഹ!

    ReplyDelete
  2. പോകാന്‍ തോന്നുന്നുണ്ട് ഇത് വായിച്ചപ്പോള്‍

    ReplyDelete
  3. :)....
    Oru kadha panu ezhuthiyirunnu. Nokkatte.. Manglish ninnu maattaan madi... :)

    ReplyDelete