ഇക്കിളിത്തൂവലാല്‍
ഇക്കിളി കൂട്ടാതെ,
ഇത്രമേലെന്നെ ഹാ
സ്നേഹിച്ചിടാതെ നീ
ഉത്തരം മുട്ടുന്ന
ചോദ്യങ്ങളാല്‍ നെഞ്ചില്‍
ഉപ്പു പരലുകള്‍
വീശിടാതെ,
ഉച്ചപ്പിരാന്തിന്‍
നടുക്കത്തില്‍ നെറ്റിയില്‍
ഉമ്മകള്‍ തന്നു തണുപ്പിക്കാതെ.
കൈവിരലില്‍ നിന്ന്
ചോരയൊലിക്കവേ
ചെലത്തലപ്പൊന്നു കീറിടാതെ,
ക്ഷുദ്രമാം വാശി
പുകഞ്ഞിടുമ്പോള്‍ കണ്ണു-
നീരിനാല്‍ നീയ-
തണച്ചിടാതെ.
ശാപങ്ങള്‍ വന്നെന്നില്‍
ആഞ്ഞുതറക്കവേ
നീയാ ശരങ്ങള്‍ പറിച്ചിടാതെ,
ശ്വാസം വലിഞ്ഞു മുറുകുന്ന
രാത്രിയില്‍, നീയെന്‍റെ
നെഞ്ചൊന്നുഴിഞ്ഞിടാതെ
നേരിന്‍റെ കൃഷ്ണമൃഗത്തെയും
കൊന്നു ഞാന്‍,
ആരോരുമില്ലാതലഞ്ഞിടുമ്പോള്‍
കീറിയൊരെന്നുടെ
മേനിയില്‍ നീ നിന്‍റെ
അശ്രുതീര്‍ത്ഥം, അല്‍പം
തൂവിടാതെ.
കാതില്‍ സ്വകാര്യം പറഞ്ഞിടാതെ,
കണ്ണില്‍ നീയനുരാഗം എഴുതിടാതെ
നാളേക്കു കാക്കാതെ ഞാനിന്നു പോകുകില്‍
നീള്‍മിഴിയല്പം കലങ്ങിടാതെ.
ഇക്കിളിത്തൂവലാല്‍
ഇക്കിളി കൂട്ടാതെ,
ഇത്രമേലെന്നെ ഹാ
സ്നേഹിച്ചിടാതെ നീ
ഇത്രമേലെന്നെ ഹാ
ReplyDeleteസ്നേഹിച്ചിടാതെ നീ
മനോഹരകവിതകള്‍
valare Nandi......
ReplyDeleteസുറുമ എഴുതിയ മിഴികളേ മഡോണതന്‍ മുഖപടം സുന്ദരിയായ ഹൂറിയേ മധുര മധൂര മൊഴികളേ നീയെന്‍റെ പ്റാറത്ഥന കേട്ടു ഞാന്‍ നിന്റെ മാനസം കണ്ടും
ReplyDelete