സന്ധ്യ കുളിച്ചു വരുന്ന വഴിക്കെന്‍
ചുണ്ടില്‍ നല്കിയ മാധുര്യം
ഉള്ളില്‍ പെയ്തൊരു മഴയില്‍ കിനാവില്
പീലി നിവര്‍ത്തിയ മഴവില്ലായ്
ചെന്താമരയിതളായി, നിലാവിന്
ചെമ്പനിനീര്‍പ്പൂ മണമായി
നിശ്വാസങ്ങളുതിര്ക്കും കാറ്റിന്
നെഞ്ചിലെ ഗോരോചനമായി
വെയിലു തളര്‍ന്നു മടങ്ങും സന്ധ്യയി-
ലുയരും നാമധ്വനിയായി
കനലു തിളങ്ങും കണ്‍കളില്‍ സ്നേഹ-
പ്പുലര്കാലത്തിന് തണുവായി
വേദനയറിയാ വേദാന്തപ്പൊരു-
ളൂറിന ചിന്താസരണികളായ്
മാടി വിളിക്കും പോന്നമ്പലമല-
മേടുകളേകും സാന്ത്വനമായ്
ജീവനിലുണ്ടൊരു ചെങ്കദളിക്കുല
പോലെയൊരാതിര മലര് പോലെ
സാന്ദ്രം നിറയും കടല്‍ പോല്‍, പ്രാണനി-
ലാനന്ദത്തിന്നല പോലെ,
ഏതോ ദിവ്യാരാമത്തിന് പ്രഭ
തൂകിടുമോമന മുഖമോടെ
ഏതോ സ്വപ്നം പോലെ, വിടര്‍ന്നൂ
കാവ്യം, നിന് മൃദു ചിരി പോലെ.
Nandi Sir...
ReplyDelete