വെട്ടിയൊതുക്കിയ കുറ്റിരോമത്തിലോ
വെട്ടിപ്പിടിക്കുവാന്‍ വെമ്പും മനസ്സിലോ
കുറ്റങ്ങള്‍ ചാര്‍ത്തിയ മുള്‍ക്കിരീടത്തിലോ
പെട്ടെന്ന് ക്ഷോഭം വരുന്ന മനസ്സിലോ
നെറ്റിയില്‍ ഞാന്‍ തൊട്ട കുങ്കുമപ്പൊട്ടിലോ
പെറ്റവരെ കൈവിടും യൌവനത്തിലോ
കുട്ടിത്തം വിട്ടുമാറാ സ്വഭാവത്തിലോ
തട്ടി ഞാന്‍ വീഴുന്ന കൂരിരുള്‍ക്കെട്ടിലോ
നാദം പിടക്കുമെന്‍ പാട്ടിന്‍ വഴിയിലോ
വേദം പിഴക്കുമെന്‍ നാവിന്‍റെ തുമ്പിലോ
ആടി പോല്‍ പെയ്തു പോം വാക്കിന്‍ മഴയിലോ
ചൂടാതെ കാത്ത നിശാകുസുമത്തിലോ
ഓര്‍മ്മകള്‍ക്കുള്ളില്‍ ചിരാതു തെളിയിക്കു-
മായിരം സാന്ധ്യസ്മൃതിത്തുടിപ്പിങ്കലോ
ചേതന മൂടിപ്പുതച്ചുറങ്ങീടുന്ന
നാലുകെട്ടിന്‍റെ വിനഷ്ട സ്മൃതിയിലോ
ആറാതെ വേവുന്ന ചിന്തകള്‍ക്കുള്ളില്‍
ഒരാദിത്യ വര്‍ണ്ണവുമായ് വന്ന പ്രാവിലോ
നീറുന്ന നെഞ്ചില്‍ ഉദിക്കും കവിതയില്‍
നേരായി വാഴുമോംകാരപ്പൊരുളിലോ
എങ്ങു ഞാന്‍ തേടേണ്ടിതെന്നെ, മുളം തണ്ടില്‍
സംഗീതമാകുന്ന ശ്വാസവേഗത്തിലോ
എങ്ങു ഞാന്‍ തേടേണ്ടു, ഉണ്മയില്‍ നിന്നെന്നും
തെന്നി വീണീടും ആത്മാവിന്‍ ദുഖത്തിലോ??
ഉത്തരം കണ്ടെത്താനാവട്ടെ...ആശംസകൾ
ReplyDeleteഎങ്ങു ഞാന്‍ തേടേണ്ടു...??
ReplyDeleteഎവിടെ തിരിഞ്ഞാലും ഉത്തരം കിട്ടാ -
ReplyDeleteപൊരുളുകള്‍ മാത്രം
എവിടെ ഞാന്‍ തേടേണ്ടു,എന്നെ തന്നെ ..
ആശംസകള്‍
Nandi all :)
ReplyDelete