Friday, January 11, 2013

ഹൈ-ക്കുപ്രഭാതം - ഇന്‍സ്റ്റന്റ് ഹൈക്കു

ഹൈ-ക്കുപ്രഭാതം
-----------------------
1. നീര്‍മ്മാതളങ്ങള്‍ 
പൂത്തിട്ടും തൊടിയില്‍ 
നീ വന്നില്ല\
2. മുത്തങ്ങാച്ചെടിയില്‍
ഉറങ്ങിയുണരും
മേടസൂര്യന്‍\
3. ഓര്‍മ്മകളില്‍ 
ഏകാകിയായ്‌
ഒരു മനുഷ്യന്‍\
4. അടിച്ചവന്‍ വിഡ്ഢി 
കൊണ്ടവനതിലേറെ 
കണ്ടു നിന്നോന്‍ മഹാന്‍\
5. അശരണനും
ശരണമൊന്നേ 
ഗുരുവായൂര്‍ നട\
6. എള്ളും ചെറൂളയും
കവിയം വെള്ളവും
അച്ഛന് ചോറൂണ്\
7. ഉപ്പോളമില്ലെങ്കിലും
ഉപ്പിലിട്ടതും
ഉപകാരി\
8. വെള്ളത്താമരയില്‍ 
വീണയും മീട്ടി
വാണീദേവി\
9. വയനാടന്‍ ചുരം
നിര്‍ത്താതെ പാടും
പഴശ്ശിക്കഥ\
10. തുലാപ്പെയ്ത്ത്,
ഓട്ടിന്‍ പുറത്തൊരു
പഞ്ചാരിമേളം\
11. കുവലയാപീടം
മുട്ടുമടക്കും
കുവലയനയനന്‍\
12. മോഹിക്കാനൊന്നേ
പുരുഷാകാരം\
വിവേകാനന്ദന്‍ 
13. ഖിന്നമാനസം,
ഇരുള്‍ ഭൂഖണ്ഡം
കണക്കനാഥം \
14. ചന്താടിയ
ശരീരവുമായ്
ദാരുശില്‍പങ്ങള്‍\
15. കോഴിക്കോട്ടങ്ങാടിയില്‍
കുമിയുന്നൊരു
നാടിന്‍ സുഗന്ധം\
16. ഇട്ടിക്കോര
വരഞ്ഞിട്ട
കച്ചോടക്കണക്ക്\
17. ഇപ്പോളാരേലും
കേള്‍ക്കുന്നുണ്ടോ എന്തോ
സിത്താര്‍ സ്വരം\
18. തിരുവയ്യാറില്‍
കാവേരിയില്‍ ത്യാഗ-
രാജന്റെ കണ്ണീര്‍\
19. മേനി ദേവന്‍റെ
മുന്നിലും, മനസ്സ്
ചെരുപ്പിലും\
20. ഒറ്റയിരുപ്പില്‍
ഇരുപതു ഹൈക്കു
ഞാനൊരു സംഭവം\\

1 comment:

  1. ബലേ ഭേഷ്.

    >>20. ഒറ്റയിരുപ്പില്‍/ ഇരുപതു ഹൈക്കു/ ഞാനൊരു സംഭവം
    അല്ലാതെ തരമുണ്ടോ?! മഹാകവി ജയിക്കട്ടെ.

    ReplyDelete