മനുഷ്യനല്ല നീ
നരേന്ദ്ര, ഭൂമിയെ
പിളര്‍ന്നു വന്നൊരു
മഹാവതാരമാം
തളര്‍ന്ന പേശിയില്‍
ബലം നിറക്കുവാന്‍
ജഗന്നിയാമകന്‍
അയച്ച വൈദ്യനാം
കുനിഞ്ഞു കൂനിടും
നരച്ച ചിന്തയില്‍
മറന്ന വേദാന്ത
പുരുഷ ഗര്‍ജ്ജനം
ജഗത്തിലാകവേ
മുഴക്കുവാന്‍ വന്ന
നരാവതാരമാം
മഹേശനാണ് നീ
അടിമത്തത്തിന്‍റെ
ചുഴിയില്‍ വീണതാം
ഭാരതവര്‍ഷത്തിന്‍
വിഗതപ്രൗഢിയെ
മറന്നു പോയതാം
മഹിതമാമൊരു
പുരാതന സത്യ-
മുരച്ച ഭൂമിയെ
ഉണര്‍ത്തുവാന്‍ വന്ന
ഇടിമുഴക്കമേ
ഉയര്‍ത്തുവാന്‍ വന്ന
വിവേകവാണിയേ
പിറന്ന നാടിന്‍റെ
ഉയിരില്‍ പൂവിട്ട
നിതാന്ത സത്യത്തിന്‍
മഹാപ്രവാഹമേ
ഗുരു പദങ്ങളില്‍
സ്വയം സമര്‍പ്പിച്ച
വിരക്തി തന്‍ നിത്യ-
സ്മരണയാണ് നീ.
വിശാല വിണ്ടലം
അഭിരമിക്കുന്ന
മഹാപ്രകാശത്തിന്‍
തിളക്കമാണ് നീ.
വിമോഹനം തവ
പുരുഷ രൂപത്തില്‍
വിമുഗ്ദ്ധമാകുമാ
വചനജാലത്തില്‍
മറന്നു നില്‍പ്പിതാ
അഖണ്ഡ ഭാരതം
വിലോലമാകുമാ
നയനരേണുവില്‍
ഗദാധരന്‍, തവ
ഗുരുവില്‍ നിന്ന് നീ
കടം കൊണ്ട ശക്തി
മനുഷ്യ സ്നേഹമോ
അതൊന്നിനാലെ നീ
അടിമയാക്കിയോ
വരുന്ന കാലത്തിന്‍
കിടാങ്ങളെ വരെ.
ഒരു നൂറ്റന്‍പതു
കടന്നു കൊല്ലങ്ങള്‍
ഇതിനിടക്കെത്ര
മനുഷ്യര്‍ വന്നുപോയ്
അതിന്നിടയിലും
കെടാത്ത താരമായ്
നിലകൊണ്ടീടുന്നു
മഹാപ്രവാചകന്‍
നമസ്തേ!! ഭാരത
സുപുത്ര, ധര്‍മ്മത്തിന്‍
ഭഗവ നാട്ടിയ
ജഗത് പ്രഭാകര
വിവേകാനന്ദ തേ
നമസ്തേ!! ജീവനില്‍
നിറയുക വീണ്ടും
അഭയ ഗാനമായ്
-------------------------------
അഭയ ഗാനം നന്നായി
ReplyDeleteപാടി പാടി ഇഷ്ടായി
വായിച്ചു, ഇഷ്ടമായി
ReplyDelete