Tuesday, January 22, 2013

മരീചിക


തളരുമ്പോള്‍,
മിഴി കടയുമ്പോള്‍,
നിലവിളിച്ചെന്റെ
തൊണ്ടയടയുമ്പോള്‍,
നിരാലംബനായി
ഞാനീ മരുഭൂവില്‍
കാല്‍ കുഴയുമ്പോള്‍,
തുലാമേഘക്കീറു പോലും
തുളിക്കാതെ തിരിഞ്ഞകലുമ്പോള്‍,
നഷ്ടത്തിന്‍റെ ചോറ്റുപാത്രം
നക്കി നക്കി ഞാന്‍
വെന്തുരുകുമ്പോള്‍,
നിറം വാര്‍ന്ന
എന്‍റെ രക്തം
ഒഴുകിയൊഴുകിയീ
നേരിന്‍റെ മണ്ണ് കുതിരുമ്പോള്‍.....
ഒരു നിലാവല പോലെ,
ഒരു വെള്ളില പോലെ,
ഒരു മഞ്ഞിന്‍ പൂങ്കിനാവു പോലെ,
എന്നെ നീ ഉയിര്‍പ്പിക്കുന്നത്
കാത്തിരുന്നവനാണ് ഞാന്‍.
എങ്കിലും....
അടുക്കും തോറും
അകലുന്ന മരീചിക പോലെയാണ് നീ

3 comments:

  1. ബാക്കിയൊക്കെ ഓക്കേ, എന്നാലും ഈ -
    "നഷ്ടത്തിന്‍റെ ചോറ്റുപാത്രം
    നക്കി നക്കി ഞാന്‍
    വെന്തുരുകുമ്പോള്‍"
    ഇതെന്താ?
    അവസാനവരിയില്‍ ആകെയൊരു ചേരായ്ക.
    (നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ എന്നറിയാത്തതുകൊണ്ട് മനസ്സില്‍ വന്ന ഒരു തമാശ വിഴുങ്ങുന്നു.)

    ReplyDelete
  2. വിമര്‍ശനത്തിനു നന്ദി.. ശ്രദ്ധിക്കാം

    ReplyDelete