വിടരാത്ത പൂക്കള്‍ക്കേ,
ഇതള്‍ നീര്‍ത്തുന്നതില്‍
അഭിപ്രായം പറയാനാകൂ,
പാടാത്ത പാട്ടുകള്‍ക്കേ
രാഗകല്പനകള്‍ യോജിക്കൂ,
മുറിയാത്ത ഞരമ്പുകള്‍ക്കേ
രക്തത്തുടിപ്പിന്റെ
കഥ ഏറ്റുപാടാനാകൂ,
ഒഴുകാത്ത കാറ്റുകള്‍ക്കേ
മാലേയ സുഗന്ധം പേറാനാകൂ,
പൊഴിയാത്ത മാരികള്‍ക്കേ
ഏതു ഭൂമി വേണമെന്ന്
തീര്‍ച്ചയാക്കാനൊക്കൂ......
പറയാത്ത പ്രണയത്തിന്നെ
മനസ്സില്‍ മഴവില്ലായ് ആടാനാകൂ,
എഴുതാത്ത കവിതക്കേ,
മധുരമായ് നെഞ്ചില്‍ നിറയാനാകൂ...
No comments:
Post a Comment