ഒരു പായ്ക്കപ്പല്‍
വേണമെനിക്ക്,
പാതിരാക്കടല്‍ താണ്ടാന്‍...
ഒരു പാല്‍പ്പുഞ്ചിരി
വേണം
പുന്നരകം താണ്ടാന്‍
വേദനയുടെ
വാള്‍ത്തലപ്പുകള്‍
കീറി മുറിക്കവേ
തലോടി മുറിവുണക്കാന്‍
ഒരു മയില്‍പ്പീലി വേണം
ഏകാന്തതയില്‍
എന്നോട് കൊഞ്ചാന്‍
അഞ്ചാറു കുന്നിക്കുരുക്കളും
ഒരു ശാരികപ്പൈതലും വേണം
ഒഴുക്കില്‍ ഒലിച്ചു പോകാതിരിക്കാന്‍
ഒരു വേരെന്റെ
നാട്ടില്‍ വേണം
ഓണനിലാവിന്റെ
ഓര്‍മ്മയും, ഒരു പിടി
കൊന്നപ്പൂക്കളും വേണം...
ഒടുവില്‍ ഞാന്‍
ചെന്നെത്തുമ്പോള്‍,
എനിക്കുറങ്ങാന്‍
ഒരു മുള ഏണിയും...
തൊണ്ട വരണ്ടു
ഞാന്‍ നിലവിളിക്കുമ്പോള്‍
എള്ളുകൂട്ടി ഒരു വെള്ളവും......
No comments:
Post a Comment