Thursday, January 24, 2013

അഹം

കവിളില്‍
ആഞ്ഞുപതിച്ച കൈ,
അതെന്റേതായിരുന്നു.
കവിളും.

തള്ളവിരല്‍
അറുത്തുമാറ്റിയ
കത്തിയും,
ഇറ്റിയ ചോരയും,
വിരലും എന്റേത് തന്നെ.

ഒഴുകി ഞാന്‍
പോയ പുഴകളും,
എന്നെ വലിച്ചെടുത്തു
മടിയിലേക്കടുപ്പിച്ച ചുഴികളും
ഞാന്‍ തന്നെ...

ഇടറുന്നതും
പതറുന്നതും
മിഴിയില്‍ മുള്ളായ്‌
ആഴ്ന്നാഴ്ന്നിറങ്ങുന്നതും,
എന്നെ തലോടുന്നതും,
ആശ്വസിപ്പിക്കുന്നതും,
താരാട്ട് പാടി
ഉറക്കുന്നതും......
ഞാന്‍ തന്നെ.

No comments:

Post a Comment