വേദാന്തങ്ങളില്‍ ഏകനായമരുവന്‍,ശ്വാസത്തില്‍ ഒംകാരമാം
നാദബ്രഹ്മ നിദാഘമായി മരുവും സത്യം, പിറന്നൂഴിയില്‍
ഈ ദേവീ മണിമന്ദിരത്തില്‍ കൃശനാം പൂജാരിയാകുന്നതും
നാടിന്‍ മാനമുയര്‍ത്തിയോനു ഗുരുവായ് മാറുന്നതും കണ്ടു നാം
വിവിധ പാതകള്‍ തന്നിലൊരേ സുഖം
അനുഭവിച്ചതിനപ്പുറമല്ലയോ
മതവിരോധ പ്രചാരണമൊക്കെയും
മതി മതിയിനി എന്നരുള്‍ ചെയ്തു നീ
പകുതി വന്നവരമ്പലം കണ്ടു പോയ്
പകുതി നിന്നുടെ ചെയ്തികള്‍ കണ്ടു പോയ്
ഒടുവില്‍ കൈയളവാകിയ ബാലരാല്‍
ഭുവനമാകവെ ദീപ്തി പരത്തി നീ
ധ്യാനം കൂടാതെയാനന്ദം
പഠിപ്പില്ലാതെ ശാസ്ത്രവും
വിതറീ നാലുപാടും നീ
ഭക്തി കൊണ്ടെന്തസാധ്യമാം
കൃപാസാന്ദ്രമാം നിന്‍ മിഴിപ്പൂവില്‍, സത്യം
തെറിക്കുന്ന വാക്കില്‍, പദാംഭോരുഹത്തില്‍
മയങ്ങുന്നു ചിത്തം സദാ രാമകൃഷ്ണാ
അഴുക്കില്‍ കിടക്കുന്ന ഞങ്ങള്‍ക്ക് പോലും
ആരാലും നിനയാതെയുള്ള മഹിമാവോലുന്ന നിന്നെസ്സദാ
നീറും നെഞ്ചുകളോര്‍ത്തിടുന്ന സമയം,നീ തന്നെ സച്ചിന്മയാ
ഈറന്‍ ന് ലാവ് കണക്കു വന്നു നിറയൂ സ്നേഹപ്രഭാസാരമായ്
ഊറേണേ വരിയായിയുള്ളിലതിനായേകട്ടെ ബാഷ്പാഞ്ജലി
No comments:
Post a Comment