കുറിപ്പെഴുതി വെക്കാതെ,
തനിക്കായൊന്നും നേടാതെ
യാത്രപോയ മഹാകവി,
രാമനാമം ചൊല്ലി
വെടിയുണ്ട നെഞ്ചിലേറ്റിയ
കൃശഗാത്രന്‍,
മന്ദസ്മിതത്തോടെ
ജലസമാധിയടയുന്ന
ജടാധാരി,
തൊട്ടു ശുദ്ധം മാറ്റാന്‍
അനുവദിക്കാതെ
വജ്രം വിഴുങ്ങിയ
തമ്പുരാന്‍,
തല പോയാലും
പെറ്റ നാടിന്‍റെ
മാനത്തിനു വിലയിടാത്ത
കാവല്‍ ഭടന്‍.........
മരിക്കുന്നതല്ല,
ഒരിക്കലും ലോകം
കാണാത്തവിധം,
മറക്കാത്തവിധം,
മരണത്തെ വരിക്കുന്നതത്രേ
ധീരത,
അതത്രേ
അനശ്വരത..
No comments:
Post a Comment