എന്തേ നാം ഇങ്ങിനെ എന്ന് ചോദിക്കുന്നവര്‍ ഉണ്ടാകാം. സമൂഹത്തിലെ ക്രൂരതകള്‍ കണ്ട് - ബലാത്സംഗങ്ങള്‍, കൊലപാതകങ്ങള്‍, കലാപങ്ങള്‍....
--------------------------------------------------------------------------------
പാലക്കാടന്‍ ചുരത്തില്‍
നാം പ്രകൃതിക്ക് എന്ത് നല്കുന്നുവോ, അതെ തിരിച്ചു കിട്ടൂ....
നിഷ്ടൂരമായി കയറ്റിയയച്ചു കൊല്ലപ്പെടുന്ന ഗോമാതാവിന്റെ ശാപം ഈ സമൂഹം ഇതു ഗംഗയില്‍ കുളിച്ചു തീര്‍ക്കും??
--------------------------------------------------------------------------------
പാലക്കാടന്‍ ചുരത്തില്‍
വാളയാറിനും അപ്പുറം
ഒരു കാറ്റ്
നിന്ന് കിതച്ചു.
വലിഞ്ഞു മുറുകിയ
കയറില്‍ എന്‍റെ
മൂക്കില്‍ നിന്നും
ചോരയൊഴുകി,
വെപ്രാളത്തിനിടയില്‍
മലവും മൂത്രവും
അറിയാതെ വെളിയില്‍ ചാടി.
ചോര വീണ് ലോറിയുടെ
തറ നനഞ്ഞു,
ലോറി കരഞ്ഞു.
കിട്ടിയ കൈക്കൂലി
വീതം വെക്കുന്ന പോലീസുകാരുടെ
തിരക്കിനിടയില്‍ നിന്നും
ലോറിക്കാരന്‍ ഇറങ്ങി വന്നു.
ഈ തിരക്കിനിടയില്‍
കുതിച്ചു പായുന്ന ലോറിയില്‍
ഞങ്ങളുടെ അന്ത്യയാത്ര.
ഈ കയര്‍ ഒരല്പം അയച്ചിരുന്നെങ്കില്‍
ഒന്ന് തല ചെരിക്കാമായിരുന്നു,
ഒന്ന്കണ്ണിമ വെട്ടാമായിരുന്നു,
ഒന്ന് ശ്വസിക്കാമായിരുന്നു.
അവിടെ നിന്നും വെട്ടി നുറുക്കി
കഷണങ്ങളാക്കിയാല്‍
ഈ ദുരിതമെങ്കിലും
ഒഴിവാക്കാമായിരുന്നു.
മനുഷ്യന്‍ ഇല്ലായിരുന്നെങ്കില്‍
ചെകുത്താന്‍ എന്നത്
ഒരു സങ്കല്പമാണെന്നു
വിശ്വസിക്കാമായിരുന്നു.
No comments:
Post a Comment