Sunday, December 30, 2012

ചിലന്തിയും ശലഭവും

ചില ചിലന്തികള്‍
വലകള്‍  നെയ്തിര
വിഴുവതും കാത്തു
തപസ്സിരിക്കുന്നു

ചില ശലഭങ്ങള്‍
ഒളിയില്‍ മെയ് മറ-
ന്നൊരു നിമിഷത്തില്‍
എരിഞ്ഞമരുന്നു

ചിലപ്പോള്‍ ഞാനൊരു
ചിലന്തിയാകുന്നു.
പലപ്പോഴും വെറും
ശലഭമാകുന്നു.
അളക്കുവാന്‍ സ്വയം
കഴിയാതെ, നെയ്ത
വലക്കുള്ളില്‍ വീണു
പിടഞ്ഞു ചാവുന്നു

No comments:

Post a Comment