പിന്തുടരപ്പെട്ട കള്ളന്‍
രാത്രിയില്‍ ഭസ്മം പൂശി
സന്ന്യാസിയായി
പോലീസുകാരെ പറ്റിച്ച പോലെയാണ്
ഞാന്‍ ഒരു കവിയായത്....
പക്ഷെ,
പാഴ്സന്ന്യാസിക്കും ഇത്ര
ആദരമെങ്കില്‍ യഥാര്‍ത്ഥ
സന്ന്യാസിക്കോ എന്ന് കരുതിയ
ആ കള്ളനെ പോലെ ആയിത്തീര്‍ന്നു ഞാനും....
വെറുക്കപ്പെട്ട എന്റെ ജീവന്റെ
മൊഴിയെല്ലാം,
തഴയപ്പെട്ട സ്നേഹത്തിന്‍
കനവെല്ലാം,
നിലവറക്കുണ്ടില്‍ ശ്വാസം മുട്ടി മരിച്ച
എന്റെ ബാല്യകാലസഖിയുടെ
മൃതിയെല്ലാം, സ്മൃതിയെല്ലാം...
അഞ്ചെട്ടക്ഷരങ്ങളില്‍ കൂട്ടിക്കെട്ടി
ഈ കോലായില്‍ ഞാന്‍ ഞാത്തിയിട്ടു...
വന്നവരില്‍ ചിലര്‍
നോക്കി,
ചിലര്‍ ചിരിച്ചു,
ചിലര്‍ കരഞ്ഞു,
ചിലര്‍ കണ്ടില്ലെന്നു നടിച്ചു,
ചിലര്‍ക്ക് ചരടിഷ്ടമായില്ല
ഇനിയും വേറെ ചിലര്‍ക്ക്
അക്ഷരത്തിന്റെ തിളക്കം രസിച്ചില്ല...
മുതലക്കടവുകളില്‍
ചിലര്‍ മുങ്ങാംകുഴിയിട്ടെന്നെ
ചേറിന്‍ കുണ്ടില്‍ ആഴ്ത്തി....
നിലാവില്‍ കരിവേഷം കെട്ടി
പേടിപ്പിക്കാന്‍ നോക്കി.....
ഒടുവില്‍
വാക്കുകള്‍ ചത്തു മലച്ച
കടവില്‍ നിന്നും
ഒരു കുമ്പിള്‍ വെള്ളം
ഞാന്‍ എന്‍ കവിതയില്‍ വീഴ്ത്തി...
ഇനി നിനക്കും സ്വച്ഛന്ദമൃത്യു...
സ്വ-ച്ഛന്ദോമൃത്യു.....
രാത്രിയില്‍ ഭസ്മം പൂശി
സന്ന്യാസിയായി
പോലീസുകാരെ പറ്റിച്ച പോലെയാണ്
ഞാന്‍ ഒരു കവിയായത്....
പക്ഷെ,
പാഴ്സന്ന്യാസിക്കും ഇത്ര
ആദരമെങ്കില്‍ യഥാര്‍ത്ഥ
സന്ന്യാസിക്കോ എന്ന് കരുതിയ
ആ കള്ളനെ പോലെ ആയിത്തീര്‍ന്നു ഞാനും....
വെറുക്കപ്പെട്ട എന്റെ ജീവന്റെ
മൊഴിയെല്ലാം,
തഴയപ്പെട്ട സ്നേഹത്തിന്‍
കനവെല്ലാം,
നിലവറക്കുണ്ടില്‍ ശ്വാസം മുട്ടി മരിച്ച
എന്റെ ബാല്യകാലസഖിയുടെ
മൃതിയെല്ലാം, സ്മൃതിയെല്ലാം...
അഞ്ചെട്ടക്ഷരങ്ങളില്‍ കൂട്ടിക്കെട്ടി
ഈ കോലായില്‍ ഞാന്‍ ഞാത്തിയിട്ടു...
വന്നവരില്‍ ചിലര്‍
നോക്കി,
ചിലര്‍ ചിരിച്ചു,
ചിലര്‍ കരഞ്ഞു,
ചിലര്‍ കണ്ടില്ലെന്നു നടിച്ചു,
ചിലര്‍ക്ക് ചരടിഷ്ടമായില്ല
ഇനിയും വേറെ ചിലര്‍ക്ക്
അക്ഷരത്തിന്റെ തിളക്കം രസിച്ചില്ല...
മുതലക്കടവുകളില്‍
ചിലര്‍ മുങ്ങാംകുഴിയിട്ടെന്നെ
ചേറിന്‍ കുണ്ടില്‍ ആഴ്ത്തി....
നിലാവില്‍ കരിവേഷം കെട്ടി
പേടിപ്പിക്കാന്‍ നോക്കി.....
ഒടുവില്‍
വാക്കുകള്‍ ചത്തു മലച്ച
കടവില്‍ നിന്നും
ഒരു കുമ്പിള്‍ വെള്ളം
ഞാന്‍ എന്‍ കവിതയില്‍ വീഴ്ത്തി...
ഇനി നിനക്കും സ്വച്ഛന്ദമൃത്യു...
സ്വ-ച്ഛന്ദോമൃത്യു.....
ഞാന്‍ ഒരു കവിയായത്....
ReplyDeleteപക്ഷെ,
പാഴ്സന്ന്യാസിക്കും ഇത്ര
ആദരമെങ്കില്‍ യഥാര്‍ത്ഥ
സന്ന്യാസിക്കോ എന്ന് കരുതിയ
ആ കള്ളനെ പോലെ ആയിത്തീര്‍ന്നു ഞാനും....Catching lines ! good poem.