Friday, May 18, 2012

നട്ടെല്ലുള്ള ഒരക്ഷരം....

കുനിപ്പുകള്‍ ആണ്
എനിക്ക് ചുറ്റുമുള്ള അക്ഷരങ്ങളില്‍ ഒക്കെയും
നിവര്‍ന്നു നില്‍ക്കുന്ന ഒരക്ഷരം പോലുമില്ല...
എല്ലാം,
നട്ടെല്ല് വളച്ചു,
വളഞ്ഞു പുളഞ്ഞു
ജിലേബി പിച്ചിയിട്ട പോലെ...
എല്ലാ അക്ഷരങ്ങളും
ആരെയോ ഭയന്ന് ഓച്ഛാനിച്ചു നില്‍ക്കും പോലെ....
അക്രമികള്‍ ഈ അക്ഷരങ്ങളുടെ തണലില്‍
സുരക്ഷിതരായി
ചിക്കന്‍ ബിരിയാണി തിന്നുന്നു....
കൊലക്കയര്‍ വിധിച്ചിട്ടും
ജീവിതം ആഘോഷിക്കുന്നു.....
കട്ടിട്ടും അധികാരം ആളുന്നു....
കൊന്നിട്ടും ന്യായം പറയുന്നു...
കുടിച്ചും കൂത്താടിയും
അക്ഷരങ്ങളുടെ
ചൂണ്ടു വിരലിലെ
കറുത്ത മഷിയടയാളത്തെ
കളിയാക്കുന്നു....
**************
എനാല്‍ അങ്ങ് ദൂരെ
ഞാന്‍ ഒരു അക്ഷരത്തെ കാണുന്നു
നട്ടെല്ല് നിവര്‍ത്തി,
ഞാന്‍ ഞാന്‍ എന്ന്
ഉറക്കെ ഉദ്ഘോഷിച്ചു കൊണ്ട്
സ്വന്തം തല
ഉയര്‍ത്തിപ്പിടിക്കുന്ന
ഒരു അക്ഷരം....
ഹേ, ഇംഗ്ലീഷുകാരാ!!
'H ' ന്റെയും 'J ' യുടെയും
ഇടയിലുള്ള
ആ കുനിയാത്ത,
വളയാത്ത,
ആര്‍ക്കു മുന്‍പിലും
ശിരസ്സു താഴാത്ത
അക്ഷരം മാത്രം
നീ എന്തെ ഞങ്ങള്‍ക്ക്
തരാതെ പോയി....???

No comments:

Post a Comment