അങ്ങിനെ,
നേരിന്റെ ഭൂപടങ്ങളില്‍ നിന്നും
സുനാമി വന്നു നശിച്ചു പോയ
ഒരു ദ്വീപായി മാറുകയാണ് ഞാന്‍....
കണ്ഠം കുതറിയെറിഞ്ഞ
കദനകുതൂഹലത്തില്‍
പിഴച്ച സ്വരമായി
സ്വയം മാറുകയാണ്...
മുറിച്ചെറിഞ്ഞാലും
പിന്നെയും ഒന്നു കൂടുന്ന
ഏതോ രാക്ഷസാകാരമായി
വീണ്ടും
നോവായി മാറുകയാണ് ഞാന്‍........
അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്ക് ശേഷം
ഉയരുന്ന കരിയും പുകയും....
കണ്ടു നില്‍ക്കാന്‍ കഴിയാതെ
തിളക്കുകയാണ്
ഞാന്‍ കുടിച്ചു തീര്‍ത്ത
ലാവാപ്രവാഹങ്ങള്‍....
എങ്കിലും ചരിക്കുന്ന
ബുദ്ധന്റെ
ജീവനറ്റ സ്വര്‍ണ്ണ പ്രതിമയാവുകയാണ് ഞാന്‍....
ശലഭം പൊഴിച്ച
ചിറകുകള്‍
ഇവിടെ വെണ്ണിലാവില്‍
തിളങ്ങുമ്പോള്‍,
ഇരുളിന്‍ അരികു പറ്റി നീങ്ങുന്ന
ഏതോ രാവിന്‍ നിഴലാണ് ഞാന്‍...
ഒടുവില്‍
വാനം വന്നു വിളിക്കുമ്പോള്‍........
കൈ പിടിച്ചു,
മാഞ്ഞു പോകുന്ന
മഴവില്‍ വര്‍ണ്ണവും
നിന്റെ കണ്ണില്‍ ഊറുന്ന
കണ്ണുനീരിന്റെ നീറ്റലും
നിശ്ശബ്ദമായ്
നിലവിളിക്കുന്ന
ജീവന്റെ നോവുമാകുന്നു ഞാന്‍......
നേരിന്റെ ഭൂപടങ്ങളില്‍ നിന്നും
സുനാമി വന്നു നശിച്ചു പോയ
ഒരു ദ്വീപായി മാറുകയാണ് ഞാന്‍....
കണ്ഠം കുതറിയെറിഞ്ഞ
കദനകുതൂഹലത്തില്‍
പിഴച്ച സ്വരമായി
സ്വയം മാറുകയാണ്...
മുറിച്ചെറിഞ്ഞാലും
പിന്നെയും ഒന്നു കൂടുന്ന
ഏതോ രാക്ഷസാകാരമായി
വീണ്ടും
നോവായി മാറുകയാണ് ഞാന്‍........
അഗ്നിപര്‍വത സ്ഫോടനങ്ങള്‍ക്ക് ശേഷം
ഉയരുന്ന കരിയും പുകയും....
കണ്ടു നില്‍ക്കാന്‍ കഴിയാതെ
തിളക്കുകയാണ്
ഞാന്‍ കുടിച്ചു തീര്‍ത്ത
ലാവാപ്രവാഹങ്ങള്‍....
എങ്കിലും ചരിക്കുന്ന
ബുദ്ധന്റെ
ജീവനറ്റ സ്വര്‍ണ്ണ പ്രതിമയാവുകയാണ് ഞാന്‍....
ശലഭം പൊഴിച്ച
ചിറകുകള്‍
ഇവിടെ വെണ്ണിലാവില്‍
തിളങ്ങുമ്പോള്‍,
ഇരുളിന്‍ അരികു പറ്റി നീങ്ങുന്ന
ഏതോ രാവിന്‍ നിഴലാണ് ഞാന്‍...
ഒടുവില്‍
വാനം വന്നു വിളിക്കുമ്പോള്‍........
കൈ പിടിച്ചു,
മാഞ്ഞു പോകുന്ന
മഴവില്‍ വര്‍ണ്ണവും
നിന്റെ കണ്ണില്‍ ഊറുന്ന
കണ്ണുനീരിന്റെ നീറ്റലും
നിശ്ശബ്ദമായ്
നിലവിളിക്കുന്ന
ജീവന്റെ നോവുമാകുന്നു ഞാന്‍......
No comments:
Post a Comment