Monday, May 14, 2012

ഇനി ഞാന്‍ പിന്‍വാങ്ങട്ടെ...

ഇനി ഞാന്‍ പിന്‍വാങ്ങട്ടെ...

മഞ്ചാടി മണികള്‍ നിറച്ച
എന്റെ ഹൃദയം,
കുതികുതിക്കുന്ന ഭാവനാശ്വങ്ങള്‍,
തുള വീണ ശ്വാസകോശത്തില്‍
കവിതയുടെ വേണുഗാനം,
കുഴിഞ്ഞ കണ്ണുകളില്‍
നിലാവിന്റെ ഇത്തിരി വെട്ടം...
ഇനിയും ഒന്നും നശിച്ചില്ല
എങ്കിലും,
പിന്‍വാങ്ങട്ടെ ഞാന്‍...

തരളമാം എന്റെ
സൌമ്യ ഭാവങ്ങള്‍ക്ക്
താങ്ങാവതല്ലിത്,
നന്മയുടെ ഈ
വറുതിക്കാലം,
കവിതയുടെ ഈ
കുരുതിക്കളം,
രക്തദാഹികള്‍
കവിത ചൊല്ലി
അലഞ്ഞു നടക്കുന്ന
ഈ ചുവന്ന തെരിവുകള്‍...

മുഖം കറുക്കും വരെയോ
മുറുക്കിത്തുപ്പും വരെയോ
കാത്തിരിക്കാനും വയ്യ....
അതിനാല്‍
,
പിന്‍വാങ്ങട്ടെ ഞാന്‍...

അന്ധകാരത്തിന്റെ അങ്ങേത്തലക്കല്‍ ഞാന്‍
കൊണ്ടുവെച്ച വെളിച്ചത്തിന്‍ വിത്തുകള്‍
എന്നെങ്കിലും മുളപൊട്ടുന്ന നാള്‍ വരാം
അന്ന് പിന്നെയും തമ്മില്‍ നാം കണ്ടിടാം

ഇനി ഞാന്‍ പിന്‍വാങ്ങട്ടെ...

No comments:

Post a Comment