വെട്ടി വീഴ്ത്തുവാന്‍
വാക്കിന്റെ വാളുകള്‍
അത്ര ലാഭം!
അറക്കൂ മടിക്കാതെ.....
കാപട്യത്തിന്‍
മസാലയില്‍ കൂട്ടുവാന്‍
ആവശ്യത്തിന്നഹങ്കാരവും
നിറമേകുവാനായി ദേഷ്യത്തുടുപ്പും
പിന്നുപ്പിനായി നിന്‍
കണ്ണുനീരും കൂട്ടി
ഊതിയീ വിരഹത്തിന്റെ
തീയില്‍ നീ
വേകുവാന്‍ വെച്ചു
വിശ്രമിച്ചീടുക
ചൂടു തട്ടാതടപ്പു മാറ്റി പിന്നെ
ചോര വാര്‍ന്നു തിളക്കും
ഇറച്ചി നീ
നക്കി നോക്കുക
ഘ്രാണിച്ചു നോക്കുക
ഞെക്കി നോക്കുക
വേവറിഞ്ഞീടുവാന്‍
അല്‍പ നേരം ക്ഷമിച്ചതിന്‍ മീതെ നിന്‍
കല്ലു വെച്ച നുണപ്പൊടി തൂവുക
പിന്നെ ദേഷ്യം വെറുപ്പിവ ചേര്‍ത്തു നീ
ചൂടു മാറാതുടന്‍ വാങ്ങി വെയ്ക്കുക
ആറിടാതെ പകരുക,
ജീവന്റെ കോപ്പയില്‍
ആവി പാറുന്നൊരീ സൂപ്പ്,
പ്രേമനാളം
പോലിഞ്ഞിടാതെ കാക്കാന്‍
പ്രാണന്‍ കാണിക്കയിട്ട കവിയുടെ
മേനിയാകും
കവിതയില്‍ നിന്ന് നീ
വാറ്റിയ പുതുപുത്തന്‍
കവിസൂപ്പ്
വാക്കിന്റെ വാളുകള്‍
കൊത്തിടാനായ്
അനിഷ്ടമാം കത്തികള്‍
എല്ലുകള്‍ പണ്ടേ
തേഞ്ഞു പോയുള്ളതാല്അത്ര ലാഭം!
അറക്കൂ മടിക്കാതെ.....
കാപട്യത്തിന്‍
മസാലയില്‍ കൂട്ടുവാന്‍
ആവശ്യത്തിന്നഹങ്കാരവും
നിറമേകുവാനായി ദേഷ്യത്തുടുപ്പും
പിന്നുപ്പിനായി നിന്‍
കണ്ണുനീരും കൂട്ടി
ഊതിയീ വിരഹത്തിന്റെ
തീയില്‍ നീ
വേകുവാന്‍ വെച്ചു
വിശ്രമിച്ചീടുക
ചൂടു തട്ടാതടപ്പു മാറ്റി പിന്നെ
ചോര വാര്‍ന്നു തിളക്കും
ഇറച്ചി നീ
നക്കി നോക്കുക
ഘ്രാണിച്ചു നോക്കുക
ഞെക്കി നോക്കുക
വേവറിഞ്ഞീടുവാന്‍
അല്‍പ നേരം ക്ഷമിച്ചതിന്‍ മീതെ നിന്‍
കല്ലു വെച്ച നുണപ്പൊടി തൂവുക
പിന്നെ ദേഷ്യം വെറുപ്പിവ ചേര്‍ത്തു നീ
ചൂടു മാറാതുടന്‍ വാങ്ങി വെയ്ക്കുക
ആറിടാതെ പകരുക,
ജീവന്റെ കോപ്പയില്‍
ആവി പാറുന്നൊരീ സൂപ്പ്,
പ്രേമനാളം
പോലിഞ്ഞിടാതെ കാക്കാന്‍
പ്രാണന്‍ കാണിക്കയിട്ട കവിയുടെ
മേനിയാകും
കവിതയില്‍ നിന്ന് നീ
വാറ്റിയ പുതുപുത്തന്‍
കവിസൂപ്പ്
No comments:
Post a Comment