തന്റെ പ്രിയതമനായ കോവിലനെ കൊന്ന അധികാരത്തിന്റെ ധിക്കാരത്തിനെ കൂസാതെ ആ അധികാര മേടകളെ ചുട്ടെരിച്ച കണ്ണകിയുടെ നാടാണിത്....
ഒരു കോടിയും മെത്രാന്‍ അച്ചന്മാരും അധികാരത്തിന്റെ പിന്‍പുകളും കൂടി ഇവിടെ പൊറാട്ട് നാടകം കളിക്കുമ്പോള്‍ കണ്ണകി ഉറയുന്നു. ഉറഞ്ഞു തുള്ളുന്നു...കവി മനസ്സില്‍....
--------------------
ഉറഞ്ഞു തുള്ളുക....
മുറിഞ്ഞ നെറ്റിയില്‍
അലര്‍ച്ചയോടെ നീ
ഇനിയും വെട്ടുക..
ജട പിടിച്ചൊരാ
മുടിയുലച്ചു മ-
ഞ്ഞളിന്‍ നിറങ്ങളില്‍
സ്വയമലിഞ്ഞുമീ
ചിലമ്പിന്‍ ശബ്ദത്തില്‍
മുഴങ്ങും ചെണ്ട തന്‍
അസുരതാളത്തില്‍
പടര്‍ന്നു കേറുന്ന
കലിയില്‍, പാടുന്ന
തെറിയില്‍, കൈകളില്‍
ഉറയും വാളിനെ
ചുവപ്പണിയിക്കും
രുധിര വര്‍ഷത്തില്‍
സ്വയം മറന്നൊരു
ഉപാധിയായി നീ
കുറുംബ തന്‍ മുന്നില്‍
ഉറഞ്ഞു തുള്ളുക...
പഴയ കോവില
കഥകളില്‍ നിന്നും,
മധുരയെ വെന്ന
ചിലമ്പില്‍ നിന്നുമീ
ഉയിരിനെ മൂടും
വസൂരിമാലകള്‍,
ഹൃദയത്തില്‍ കാത്ത
ഇരുട്ടിന്‍ കെട്ടുകള്‍
തകര്‍ത്തെറിഞ്ഞു നീ
ഉയിര്‍ക്ക കണ്ണകീ
മറന്നൊരാ ചില-
പ്പതികാരം പാടി...
ഉറയുക നീയീ
ത്രിപുടതാളത്തില്‍,
മുറി ഞരമ്പുകള്‍
പടര്‍ത്തും നീറ്റലില്‍,
മൊഴി തളരാതെ
തെറിക്കും അശ്ലീല-
ത്തെറികളില്‍ മീന-
ക്കൊടും വെയിലിന്റെ
തളര്‍ച്ചയില്‍ സ്വയം
ഉരുകിയൊന്നാകും
വികാര മൂര്‍ച്ഛയില്‍......
ഉറയുക, നിന്റെ
ഹൃദയം കീറിയ
അധികാരങ്ങളോ-
ടെതിര്‍ക്കുവാനായി,
പ്രിയന്റെ ചോരക്കു
പകരം വീട്ടുവാന്‍,
നിയമം നീതിക്ക്
വഴങ്ങുവാനായി,
നിരപരാധിയാം
പ്രിയനെ കൊന്നവര്‍-
ക്കെരിയും ക്രോധത്തിന്‍
ചിതയൊരുക്കുവാന്‍,
അധികാര മേട
വിറപ്പിച്ചും കൊണ്ടു,
ഇടംകൈയില്‍ ഒറ്റ-
ച്ചിലമ്പും ഏന്തിക്കൊ-
ണ്ടവിടെയാ രാജ-
സഭയില്‍ ചെന്നു നീ....
വിറച്ച നിന്നുടെ
പുരികത്തില്‍ നിന്നും
തിളച്ച നിന്നുടെ
കദനത്തില്‍ നിന്നും
ജ്വലിച്ചൊരാ ദീപ്ത-
നയനത്തില്‍ നിന്നും
മുറിഞ്ഞ ബന്ധത്തിന്‍
മിഴിനീരില്‍ നിന്നും
ഉയിര്‍ത്തൊരുജ്ജ്വല
പ്രഭ വിതറിക്കൊ-
ണ്ടൊരുഗ്രമാം ജ്വാല
മധുര കത്തിയോ....
നിറഞ്ഞ സ്വാര്‍ത്ഥത
പടര്‍ന്നോരാ മണി
മകുടങ്ങള്‍, അഴു-
ക്കടിഞ്ഞൊരുന്നത-
പ്രബല കേന്ദ്രങ്ങള്‍,
നിയമത്തെ വ്യഭി-
ചരിക്കും ശാലകള്‍,
പണത്തിനാല്‍ മദി-
ച്ചിടുന്ന ഹര്‍മ്മ്യങ്ങള്‍,
നിയമപാലന
ചൂതാട്ട കേന്ദ്രങ്ങള്‍,
അധികാരത്തിന്റെ
അടുക്കളപ്പുറം....
സകലവും ദഹി-
ച്ചിടുന്നൊരഗ്നി തന്‍
വിമുഗ്ദ്ധ താണ്ടവം....
മധുര കൈയാളും
മൃഗീയസ്വാര്‍ഥത
നിലവിളിപ്പതും,
ഭയന്നോടുന്നതും,
ഒടുവില്‍ ഈ തീയില്‍
പിടഞ്ഞെരിഞ്ഞു കാ-
ലടിയില്‍ ചാരമായ്
അമര്‍ന്നു ചേര്‍ന്നതും
ചിരിച്ചു കണ്ടന്നു
മധുര വിട്ടൊരാ
വിജയദേവതേ,
ഉയര്‍ന്ന വീര്യമേ,
നിഖില ശക്തി തന്‍
മഹാവതാരമേ.....
ഇവിടെ വീണ്ടുമൊ-
ന്നുയിര്‍ക്കുക നന്നായ്
ഉറയുക വീണ്ടും
പഴയ കണ്ണകീ......
ഒരു കോടിയും മെത്രാന്‍ അച്ചന്മാരും അധികാരത്തിന്റെ പിന്‍പുകളും കൂടി ഇവിടെ പൊറാട്ട് നാടകം കളിക്കുമ്പോള്‍ കണ്ണകി ഉറയുന്നു. ഉറഞ്ഞു തുള്ളുന്നു...കവി മനസ്സില്‍....
--------------------
ഉറഞ്ഞു തുള്ളുക....
മുറിഞ്ഞ നെറ്റിയില്‍
അലര്‍ച്ചയോടെ നീ
ഇനിയും വെട്ടുക..
ജട പിടിച്ചൊരാ
മുടിയുലച്ചു മ-
ഞ്ഞളിന്‍ നിറങ്ങളില്‍
സ്വയമലിഞ്ഞുമീ
ചിലമ്പിന്‍ ശബ്ദത്തില്‍
മുഴങ്ങും ചെണ്ട തന്‍
അസുരതാളത്തില്‍
പടര്‍ന്നു കേറുന്ന
കലിയില്‍, പാടുന്ന
തെറിയില്‍, കൈകളില്‍
ഉറയും വാളിനെ
ചുവപ്പണിയിക്കും
രുധിര വര്‍ഷത്തില്‍
സ്വയം മറന്നൊരു
ഉപാധിയായി നീ
കുറുംബ തന്‍ മുന്നില്‍
ഉറഞ്ഞു തുള്ളുക...
പഴയ കോവില
കഥകളില്‍ നിന്നും,
മധുരയെ വെന്ന
ചിലമ്പില്‍ നിന്നുമീ
ഉയിരിനെ മൂടും
വസൂരിമാലകള്‍,
ഹൃദയത്തില്‍ കാത്ത
ഇരുട്ടിന്‍ കെട്ടുകള്‍
തകര്‍ത്തെറിഞ്ഞു നീ
ഉയിര്‍ക്ക കണ്ണകീ
മറന്നൊരാ ചില-
പ്പതികാരം പാടി...
ഉറയുക നീയീ
ത്രിപുടതാളത്തില്‍,
മുറി ഞരമ്പുകള്‍
പടര്‍ത്തും നീറ്റലില്‍,
മൊഴി തളരാതെ
തെറിക്കും അശ്ലീല-
ത്തെറികളില്‍ മീന-
ക്കൊടും വെയിലിന്റെ
തളര്‍ച്ചയില്‍ സ്വയം
ഉരുകിയൊന്നാകും
വികാര മൂര്‍ച്ഛയില്‍......
ഉറയുക, നിന്റെ
ഹൃദയം കീറിയ
അധികാരങ്ങളോ-
ടെതിര്‍ക്കുവാനായി,
പ്രിയന്റെ ചോരക്കു
പകരം വീട്ടുവാന്‍,
നിയമം നീതിക്ക്
വഴങ്ങുവാനായി,
നിരപരാധിയാം
പ്രിയനെ കൊന്നവര്‍-
ക്കെരിയും ക്രോധത്തിന്‍
ചിതയൊരുക്കുവാന്‍,
അധികാര മേട
വിറപ്പിച്ചും കൊണ്ടു,
ഇടംകൈയില്‍ ഒറ്റ-
ച്ചിലമ്പും ഏന്തിക്കൊ-
ണ്ടവിടെയാ രാജ-
സഭയില്‍ ചെന്നു നീ....
വിറച്ച നിന്നുടെ
പുരികത്തില്‍ നിന്നും
തിളച്ച നിന്നുടെ
കദനത്തില്‍ നിന്നും
ജ്വലിച്ചൊരാ ദീപ്ത-
നയനത്തില്‍ നിന്നും
മുറിഞ്ഞ ബന്ധത്തിന്‍
മിഴിനീരില്‍ നിന്നും
ഉയിര്‍ത്തൊരുജ്ജ്വല
പ്രഭ വിതറിക്കൊ-
ണ്ടൊരുഗ്രമാം ജ്വാല
മധുര കത്തിയോ....
നിറഞ്ഞ സ്വാര്‍ത്ഥത
പടര്‍ന്നോരാ മണി
മകുടങ്ങള്‍, അഴു-
ക്കടിഞ്ഞൊരുന്നത-
പ്രബല കേന്ദ്രങ്ങള്‍,
നിയമത്തെ വ്യഭി-
ചരിക്കും ശാലകള്‍,
പണത്തിനാല്‍ മദി-
ച്ചിടുന്ന ഹര്‍മ്മ്യങ്ങള്‍,
നിയമപാലന
ചൂതാട്ട കേന്ദ്രങ്ങള്‍,
അധികാരത്തിന്റെ
അടുക്കളപ്പുറം....
സകലവും ദഹി-
ച്ചിടുന്നൊരഗ്നി തന്‍
വിമുഗ്ദ്ധ താണ്ടവം....
മധുര കൈയാളും
മൃഗീയസ്വാര്‍ഥത
നിലവിളിപ്പതും,
ഭയന്നോടുന്നതും,
ഒടുവില്‍ ഈ തീയില്‍
പിടഞ്ഞെരിഞ്ഞു കാ-
ലടിയില്‍ ചാരമായ്
അമര്‍ന്നു ചേര്‍ന്നതും
ചിരിച്ചു കണ്ടന്നു
മധുര വിട്ടൊരാ
വിജയദേവതേ,
ഉയര്‍ന്ന വീര്യമേ,
നിഖില ശക്തി തന്‍
മഹാവതാരമേ.....
ഇവിടെ വീണ്ടുമൊ-
ന്നുയിര്‍ക്കുക നന്നായ്
ഉറയുക വീണ്ടും
പഴയ കണ്ണകീ......
No comments:
Post a Comment