Wednesday, April 25, 2012

വരിക വരിക സഹജരെ

വരിക വരിക സഹജരെ സഹന മരണ സമയമായ്
കരള്‍ പിഴിഞ്ഞ് കണ്‍ തുടച്ചു ഇറ്റലിക്കു പോക നാം
ഇന്ത്യയെ മുടിക്കുവിന്‍ തന്തയെ മറക്കുവിന്‍
കൊണ്ടുപോക കൈയിലുള്ളതൊക്കെ സ്വിസ്സുബാങ്കതില്‍

എത്രയോ നാള്‍ അടിമയായ് കിടന്നു നാം സഖാക്കളെ
ഇപ്പോള്‍ മാത്രമെന്തിനീ വില കുറഞ്ഞ സ്വാതന്ത്ര്യം
അഭിനവ യുവാക്കളെ അഭിമാനിപ്പതെന്തിനായ്
രാഹുല്‍ഗാന്ധി മുന്നിലായിതല  കുനിച്ചു നില്‍ക്ക നാം
ഭീരുവേ ഭീരുവേ.... 
(വരിക വരിക സഹജരെ)

എത്ര പേര്‍ മരിച്ചു വീണു സോണിയാജി മിണ്ടിയോ
എത്ര മേല്‍ വില കുതിച്ചു മന്‍മോഹന്‍ അനങ്ങിയോ
അണ്ണ വന്നു ചാകുവാന്‍ കിടന്നുവെങ്കിലെന്തു ഹാ
ഷണ്ടരായ മന്തിമാര്‍ ഒരല്‍പ്പവും കുലുങ്ങിയോ
ഭീരുവേ ഭീരുവേ....
(വരിക വരിക സഹജരെ)

ശക്തിയില്ല തോക്കുമില്ല നമ്മള്‍ കഴുതയാം ജനം
വീണ്ടും കൊണ്ഗ്രെസ്സ് പാര്‍ട്ടി തന്നെ കേന്ദ്രത്തെ ഭരിക്കണം
ഇറ്റലിക്കു ഇന്ത്യയെന്ന 'കണ്‍ട്രി' തീറുവെച്ചവര്‍
വീശിടുന്ന 'കൈ' പിടിച്ചു പാരതന്ത്ര്യമേറണം
ഭീരുവേ ഭീരുവേ....
(വരിക വരിക സഹജരെ)

തീയര്‍ പുലയരെന്നു വേണ്ട സകല ഭാരതീയരും
ഇറ്റലിക്കു വേട്ടയാടാന്‍ മൃഗബലിക്കൊരുങ്ങണം
മരണമാട്ടെ നരകതുല്യജീവിതങ്ങളാട്ടെടോ
ഏഐസീസീ യും മദാമ്മയും പറഞ്ഞാല്‍ കേള്‍ക്കണം

ഭീരുവേ ഭീരുവേ....
(വരിക വരിക സഹജരെ)

 ഉപ്പു നാം കുറുക്കണം വാര്‍ത്ത കണ്ണുനീരിനാല്‍
അല്‍പ്പവും ഉളുപ്പില്ലാതെ 'കൈ' ക്ക് തന്നെ കുത്തണം...
(വരിക വരിക സഹജരെ)

4 comments:

  1. ഉപ്പു നാം കുറുക്കണം വാര്‍ത്ത കണ്ണുനീരിനാല്‍
    അല്‍പ്പവും ഉളുപ്പില്ലാതെ 'കൈ' ക്ക് തന്നെ കുത്തണം...

    കലക്കി ദിലീപ് .. :))

    വേഡ് വേരിഫിക്കെഷന്‍ എടുത്തുകളഞ്ഞിരുന്നെങ്കില്‍ നന്നായിരുന്നു ..

    ReplyDelete
  2. Thank you... Ee word verification shalyam ozhivaakkan enthaa vazhi?

    ReplyDelete
  3. very good.. kalakki ketto.. njan ith fb il share cheyunnathil virodham undo?

    ReplyDelete