കാളിന്ദിയാറ്റില്‍ കുളിക്കാനിറങ്ങുന്ന
കാലിച്ചെറുക്കനെ കൈതൊഴുന്നേന്‍
പീലിത്തിരുമുടിക്കെട്ടഴിച്ചങ്ങു നിന്‍
ഓടക്കുഴല്‍ വിളി കൈതൊഴുന്നേന്‍
ഗോക്കളും കൂട്ടരും ഗോതമ്പുപാടവും
വ്യാമുഗ്ദ്ധമായതും കണ്ടിടുന്നേന്‍
ദേവതാവൃന്ദവും ദേവീ യശോദയും
ആനന്ദിക്കുന്നതും കണ്ടിടുന്നേന്‍
കാലവും ഭൂമിയും കാലാരിയും തവ
കാര്‍വര്‍ണ്ണം കണ്ടു കരള്‍ നിറക്കേ
കാമം കലര്‍ന്ന മിഴിയോടെ ഗോപികള്‍
കാതരയായതും കണ്ടിടുന്നേന്‍
ആറ്റിന്‍ കരയിലെ ആര്‍ദ്രമാം സായാഹ്ന-
രാഗരസത്തെയും കൈതൊഴുന്നേന്‍
ഓടക്കുഴല്‍ വിളി നിര്‍ത്തി നീ രാധ തന്‍
നേര്‍ക്ക് നോക്കുന്നതും കൈതൊഴുന്നേന്‍
നീലക്കടമ്പിന്റെ മോളില്‍ കയറി നീ
കൂപ്പു കുത്തുന്നതും കാണാകേണം
നീളെ ചിരിയും ബഹളവുമായ് വിള-
ഏട്ടനാം രാമനും കൂട്ടരുമൊത്തു നിന്‍
കൂട്ടപ്പൊരിച്ചിലും കാണാകേണം
മാറ്റിത്തം കാട്ടി നീ പൊട്ടിച്ചിരിക്കുന്ന
നാട്ടുകടവുകള്‍ കാണാകേണം
വെള്ളം തെറിപ്പിച്ചും മുങ്ങാം കുളിയിട്ടും
തുള്ളുന്ന നിന്നുടല്‍ കാണാകേണം
നീലച്ച വെള്ളത്തില്‍ പൊങ്ങുന്ന നീലാമ്പല്‍
പോലുള്ള കൈകളും കാണാകേണം
പാതിയലിഞ്ഞൊരു ചന്ദ്രക്കല പോലെ
ഗോരോചനപ്പൊട്ടും കൈതൊഴുന്നേന്‍
മേനിയോടൊട്ടിപ്പിടിച്ചു കിടക്കുന്ന
മഞ്ഞണിപ്പൂഞ്ചേല കൈ തൊഴുന്നേന്‍
വെള്ളം തെറിപ്പിച്ചു പോങ്ങിത്താഴ്ന്നീടുന്ന
കാലിലെ നൂപുരം കൈതൊഴുന്നേന്‍
കൈവല്യപീയൂഷമൂറുന്ന ചെഞ്ചുണ്ടും
ദാന്താവലിയും ഞാന്‍ കൈതൊഴുന്നേന്‍
നീരില്‍ പനിനീര്‍ കലര്‍ത്തുന്ന നിന്നുടെ
മേനി തന്‍ ഭംഗിയും കൈതൊഴുന്നേന്‍
വിശ്വത്തെ കാക്കുന്ന നീള്‍മിഴികള്‍ രണ്ടും
നിശ്ശങ്കം ഞാനിതാ കൈതൊഴുന്നേന്‍
കുഞ്ഞുണ്ണിക്കൃഷ്ണന്റെ കുഞ്ഞുടല്‍ നീരാടും
പുണ്യപ്രദര്‍ശനം കണ്ടിടുന്നേന്‍
ശ്രീഗുരുവായൂരപ്പന്റെ തിരുവുടല്‍
നിത്യവും ഞാനിതാ കുമ്പിടുന്നേന്‍
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
കാലിച്ചെറുക്കനെ കൈതൊഴുന്നേന്‍
പീലിത്തിരുമുടിക്കെട്ടഴിച്ചങ്ങു നിന്‍
ഓടക്കുഴല്‍ വിളി കൈതൊഴുന്നേന്‍
ഗോക്കളും കൂട്ടരും ഗോതമ്പുപാടവും
വ്യാമുഗ്ദ്ധമായതും കണ്ടിടുന്നേന്‍
ദേവതാവൃന്ദവും ദേവീ യശോദയും
ആനന്ദിക്കുന്നതും കണ്ടിടുന്നേന്‍
കാലവും ഭൂമിയും കാലാരിയും തവ
കാര്‍വര്‍ണ്ണം കണ്ടു കരള്‍ നിറക്കേ
കാമം കലര്‍ന്ന മിഴിയോടെ ഗോപികള്‍
കാതരയായതും കണ്ടിടുന്നേന്‍
ആറ്റിന്‍ കരയിലെ ആര്‍ദ്രമാം സായാഹ്ന-
രാഗരസത്തെയും കൈതൊഴുന്നേന്‍
ഓടക്കുഴല്‍ വിളി നിര്‍ത്തി നീ രാധ തന്‍
നേര്‍ക്ക് നോക്കുന്നതും കൈതൊഴുന്നേന്‍
നീലക്കടമ്പിന്റെ മോളില്‍ കയറി നീ
കൂപ്പു കുത്തുന്നതും കാണാകേണം
നീളെ ചിരിയും ബഹളവുമായ് വിള-
യാടുന്ന കണ്ണനെ കാണാകേണം
ഏട്ടനാം രാമനും കൂട്ടരുമൊത്തു നിന്‍
കൂട്ടപ്പൊരിച്ചിലും കാണാകേണം
മാറ്റിത്തം കാട്ടി നീ പൊട്ടിച്ചിരിക്കുന്ന
നാട്ടുകടവുകള്‍ കാണാകേണം
വെള്ളം തെറിപ്പിച്ചും മുങ്ങാം കുളിയിട്ടും
തുള്ളുന്ന നിന്നുടല്‍ കാണാകേണം
നീലച്ച വെള്ളത്തില്‍ പൊങ്ങുന്ന നീലാമ്പല്‍
പോലുള്ള കൈകളും കാണാകേണം
പാതിയലിഞ്ഞൊരു ചന്ദ്രക്കല പോലെ
ഗോരോചനപ്പൊട്ടും കൈതൊഴുന്നേന്‍
മേനിയോടൊട്ടിപ്പിടിച്ചു കിടക്കുന്ന
മഞ്ഞണിപ്പൂഞ്ചേല കൈ തൊഴുന്നേന്‍
വെള്ളം തെറിപ്പിച്ചു പോങ്ങിത്താഴ്ന്നീടുന്ന
കാലിലെ നൂപുരം കൈതൊഴുന്നേന്‍
കൈവല്യപീയൂഷമൂറുന്ന ചെഞ്ചുണ്ടും
ദാന്താവലിയും ഞാന്‍ കൈതൊഴുന്നേന്‍
നീരില്‍ പനിനീര്‍ കലര്‍ത്തുന്ന നിന്നുടെ
മേനി തന്‍ ഭംഗിയും കൈതൊഴുന്നേന്‍
വിശ്വത്തെ കാക്കുന്ന നീള്‍മിഴികള്‍ രണ്ടും
നിശ്ശങ്കം ഞാനിതാ കൈതൊഴുന്നേന്‍
കുഞ്ഞുണ്ണിക്കൃഷ്ണന്റെ കുഞ്ഞുടല്‍ നീരാടും
പുണ്യപ്രദര്‍ശനം കണ്ടിടുന്നേന്‍
ശ്രീഗുരുവായൂരപ്പന്റെ തിരുവുടല്‍
നിത്യവും ഞാനിതാ കുമ്പിടുന്നേന്‍
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ ജയ
കൃഷ്ണാ ഹരേ ജയ കൃഷ്ണാ ഹരേ
No comments:
Post a Comment