കേവലം നിസ്സരനാം എന്നെക്കൊണ്ടെന്തിന്നോ നീ
താവക സംഗീതത്തെ പാടുവാന്‍ ആജ്ഞാപിപ്പൂ
ആവുകില്ലെനിക്കതിന്നെങ്കിലും എതിര്‍ക്കുവാന്‍
ആവാതെ വീണ്ടും വീണ്ടും പാടുവാന്‍ ശ്രമിപ്പൂ ഞാന്‍
നിനക്കായ് പാടാന്‍ വെമ്പി നില്‍ക്കുന്നുണ്ടനേകം പേര്‍
ശ്രുതിയും സ്വരങ്ങളും എന്നെക്കാള്‍ വശമുള്ളോര്‍
വെറുതേയീക്കോണിലെന്‍ കമ്പി പൊട്ടിയ പഴം-
തംബുരു ശ്രുതി ചേര്‍ക്കേ എന്‍ നാമം മുഴങ്ങിയോ?
ഞെട്ടി ഞാന്‍ വിഭോ!, പിന്നെ ഞെട്ടാതെ!!, നിന്‍ മുന്നിലെന്‍
പൊട്ടിയ സംഗീതത്തെ നേദിക്കുവാനായ് ചൊന്നാല്‍
ഒട്ടൊന്നെന്‍ മുഖം പൊത്തി ഒളിക്കാന്‍ ശ്രമിച്ചൂ ഞാന്‍
പെട്ടെന്ന് സംഭ്രാന്തിയോ ഭയമോ വിങ്ങിക്കൂടെ...
ആരില്‍ നിന്നതാ വഴി മാറുന്നൂ ജനം മുന്നില്‍
കാണുന്നിതലൌകിക പ്രഭയൊന്നിതാ കണ്ണില്‍
കൈകൂപ്പി കരഞ്ഞു കൊണ്ടോതി ഞാന്‍ "നിന്‍ കാരുണ്യ-
മേല്‍ക്കുവാന്‍ അശക്തന്‍ ഞാന്‍, എന്നാളും തിരസ്കൃതന്‍
കൈവരിച്ചീടല്ലെയീപ്പാപിയെ പ്രഭോ നിന്റെ
കൈയുകള്‍ പോലും നാറിപ്പോയിടാം, വൃഥായെന്റെ
പാട്ടുകള്‍ കേള്‍ക്കാന്‍ യക്ഷ-കിന്നര വൃന്ദങ്ങളാല്‍
വാഴ്ത്തപ്പെട്ടിടും ഭാവാനെന്തിനേ കാംക്ഷിക്കുന്നൂ
ആശയില്ലൊരിക്കലും നിന്‍ മുന്നില്‍ പാടീടുവാന്‍
ലേശമാ തിരുമേനിയെ വന്നു കേള്‍പ്പിക്കുവാന്‍
നീചമെന്‍ സംഗീതത്താല്‍ പങ്കിലമാക്കപ്പെട്ടു-
കൂടാ നിന്‍ അഭിരാമസൌഭാഗ്യസായാഹ്നങ്ങള്‍
വേണ്ട ഹേ മഹാപ്രഭോ, നിസ്സാരനാമെന്നെ നിന്‍
നിസ്തുലകാരുണ്യത്തിന്‍ ദീപ്തിയാല്‍ പുണരായ്ക
ഈയിരുള്‍ മൂലക്കെങ്ങാനിരുന്നു നിന്‍ ഗാനത്തിന്‍
വീചിയാല്‍ നിറച്ചിടാം എന്റെ ജീവിതമാകെ"
നിശ്ശബ്ദം സഭക്കുള്ളില്‍ നിന്നുടെ കണ്ണില്‍ നിന്നും
നീര്‍ത്തുളി തുളുമ്പിയോ? കുളിരായ് പടര്‍ന്നുവോ?
അവ്യാജപ്രേമത്തിന്റെ പൂര്‍ണചന്ദ്രനെപ്പോല്‍ നിന്നോ?
നിശ്ശങ്കം നിന്‍ കൈകളീയെന്‍ നേര്‍ക്കു നീളുന്നുവോ?
"പാടുക" അരുളിയോ "നീ കരലളിഞ്ഞും കൊ-
ണ്ടീ സഭ നിന്‍ ഗാനത്താല്‍ മുഖരീകൃതമാട്ടെ
പാടുക നിലക്കാതെ നിന്നില്‍ ഞാനൊഴുക്കിയൊ-
രീണങ്ങള്‍ കേള്‍ക്കട്ടെ ഞാന്‍!" പിന്നെയും നിശ്ശബ്ദത

ആവാതെ വീണ്ടും വീണ്ടും പാടുവാന്‍ ശ്രമിപ്പൂ ഞാന്‍......

നല്ല ബ്ലോഗ്...വളരെ സന്തോഷം, ദിലീപ്...
ReplyDelete