ഇതായെന്റെ പ്രാണന്‍,ഉദിക്കും നിലാവിന്‍
ചിരിക്കൊപ്പം നീയേറ്റു വാങ്ങൂ.. ചിരിക്കൂ.
നിനക്കായി എന്നും തുടിക്കും മനസ്സിന്‍
അവസ്സാനമാം ചുംബനം ഞാന്‍ തരട്ടെ...
ഇതാ ഞാന്‍ നിനക്കായി നെഞ്ചിന്റെ വെള്ള-
ക്കടലാസ്സില്‍ കുത്തിക്കുറിച്ച പദങ്ങള്‍
നിലക്കാത്ത സ്നേഹപ്രവാഹങ്ങള്‍ തട്ടി-
ക്കളയുന്ന മുന്‍പേ ഇതൊന്നേറ്റു വാങ്ങൂ.
ഇതാ നീലവാനം വിളിക്കുന്നു,സ്വന്തം
പിതാവെന്ന പോലെന്നെ ഒപ്പം നടത്താന്‍
തിരിച്ചെന്റെ യാത്രക്ക് പോകുന്ന മുന്‍പേ,
ഇതായെന്‍ കരളിന്റെ അന്ത്യാക്ഷരങ്ങള്‍
ഇതാ മുള്ളു കുത്തിപ്പഴുത്ത ഹൃദന്തം
നിനക്കായി നീട്ടും പനിനീരിന്‍ പൂക്കള്‍
ചിതല്‍ തിന്നിടാത്ത സ്മൃതികള്‍ വരഞ്ഞ
തവ മുഗ്ദ്ധ ചിത്രം നിനക്കേകിടാം ഞാന്‍
അടക്കൂ കരച്ചില്‍, മറക്കൂ ദുരന്തം
ഇരന്നേറ്റു വാങ്ങുന്നോരെന്നെ, ചിരിക്കൂ.....
തിരിഞ്ഞൊന്നു നോക്കാതെയുള്ളില്‍ വിഷാദം
നിഴല്‍ വീശിടാതെ, മടങ്ങാനൊരുങ്ങൂ
ഇതാ എന്റെ ഹൃദ്രക്തമൂറ്റി നിനക്കായ്
വരയ്ക്കുന്ന വാക്കിന്നവസാന ചിത്രം
ഇതാ ഞാന്‍ മരവിച്ചു പോകുന്ന മുന്നേ
അവസാനമായ് ചുണ്ടിലേകുന്ന മുത്തം
ഇതാ ജീവിതം നിന്നെ സന്തോഷമോടെ
വിളിക്കാന്‍ വരുന്നൂ പുറത്തേക്കു നോക്കൂ......
ഇതാ മൃത്യു എന്നെ വരിക്കാന്‍ വരുന്നൂ
ഇറങ്ങട്ടെ യാത്രാമൊഴിയേകിടട്ടെ....
ചിരിക്കൊപ്പം നീയേറ്റു വാങ്ങൂ.. ചിരിക്കൂ.
നിനക്കായി എന്നും തുടിക്കും മനസ്സിന്‍
അവസ്സാനമാം ചുംബനം ഞാന്‍ തരട്ടെ...
ഇതാ ഞാന്‍ നിനക്കായി നെഞ്ചിന്റെ വെള്ള-
ക്കടലാസ്സില്‍ കുത്തിക്കുറിച്ച പദങ്ങള്‍
നിലക്കാത്ത സ്നേഹപ്രവാഹങ്ങള്‍ തട്ടി-
ക്കളയുന്ന മുന്‍പേ ഇതൊന്നേറ്റു വാങ്ങൂ.
ഇതാ നീലവാനം വിളിക്കുന്നു,സ്വന്തം
പിതാവെന്ന പോലെന്നെ ഒപ്പം നടത്താന്‍
തിരിച്ചെന്റെ യാത്രക്ക് പോകുന്ന മുന്‍പേ,
ഇതായെന്‍ കരളിന്റെ അന്ത്യാക്ഷരങ്ങള്‍
ഇതാ മുള്ളു കുത്തിപ്പഴുത്ത ഹൃദന്തം
നിനക്കായി നീട്ടും പനിനീരിന്‍ പൂക്കള്‍
ചിതല്‍ തിന്നിടാത്ത സ്മൃതികള്‍ വരഞ്ഞ
തവ മുഗ്ദ്ധ ചിത്രം നിനക്കേകിടാം ഞാന്‍
അടക്കൂ കരച്ചില്‍, മറക്കൂ ദുരന്തം
ഇരന്നേറ്റു വാങ്ങുന്നോരെന്നെ, ചിരിക്കൂ.....
തിരിഞ്ഞൊന്നു നോക്കാതെയുള്ളില്‍ വിഷാദം
നിഴല്‍ വീശിടാതെ, മടങ്ങാനൊരുങ്ങൂ
ഇതാ എന്റെ ഹൃദ്രക്തമൂറ്റി നിനക്കായ്
വരയ്ക്കുന്ന വാക്കിന്നവസാന ചിത്രം
ഇതാ ഞാന്‍ മരവിച്ചു പോകുന്ന മുന്നേ
അവസാനമായ് ചുണ്ടിലേകുന്ന മുത്തം
ഇതാ ജീവിതം നിന്നെ സന്തോഷമോടെ
വിളിക്കാന്‍ വരുന്നൂ പുറത്തേക്കു നോക്കൂ......
ഇതാ മൃത്യു എന്നെ വരിക്കാന്‍ വരുന്നൂ
ഇറങ്ങട്ടെ യാത്രാമൊഴിയേകിടട്ടെ....
No comments:
Post a Comment