----------------------
കടുത്ത വേനലില്‍
കരങ്ങള്‍ നീര്‍ത്തിയി-
ന്നൊരു മഴക്കായി
കൊതിച്ചു കൊണ്ടു ഞാന്‍
മുഖമുയര്‍ത്തിയാ
തിളക്കും സൂര്യന്റെ
മുഖത്തു നോക്കുന്നു
തെറി വിളിക്കുന്നു
വിയര്‍പ്പിനൊപ്പമീ
മിഴിയും ഒപ്പുന്നു
പെരുവഴിയില്‍ ഞാന്‍
തനിയെ നില്‍ക്കുന്നു
തണലു കാണാതെ
മണലില്‍ കാല്‍ പൊള്ളി
തളര്‍ന്നു ദാഹിച്ചു
വിളര്‍ത്തു ക്ഷീണിച്ചു
ഒരു മഴക്കായി
കൊതിച്ചു കൊണ്ടു ഞാന്‍
പെരുവഴിവക്കില്‍
പകച്ചു നില്‍ക്കുന്നു
----------------
നിറുത്താതെ പെയ്യും
മഴയില്‍ ഒട്ടൊന്നു
പുറത്തിറങ്ങിടാന്‍
കഴിയാതിന്നു ഞാന്‍,
തിളങ്ങും വെയ്‌ലിനെ
കിനാവ് കണ്ടു ഞാന്‍,
വെറുതെ കോലായില്‍
ഒരു ബീഡിക്കുറ്റി
കൊളുത്തിയൂതുവാന്‍
തുനിയവെ അതില്‍,
ഇളക്കി മേയുമ്പോള്‍
അരികു പൊട്ടിയ
ഓരോടില്‍ നിന്നൊരു
ചെറിയ നീര്‍ത്തുളി,
ചുവക്കും എന്‍ മുഖേ
നിരാശ തന്‍ കളി
നശിച്ച വര്‍ഷത്തി-
ന്നുറക്കെ പോര്‍വിളി
മരത്തിലെക്കിളി-
ക്കപ്പോഴും ഇക്കിളി
---------------
കടുത്ത വേനലില്‍
കരങ്ങള്‍ നീര്‍ത്തിയി-
ന്നൊരു മഴക്കായി
കൊതിച്ചു കൊണ്ടു ഞാന്‍
മുഖമുയര്‍ത്തിയാ
തിളക്കും സൂര്യന്റെ
മുഖത്തു നോക്കുന്നു
തെറി വിളിക്കുന്നു
വിയര്‍പ്പിനൊപ്പമീ
മിഴിയും ഒപ്പുന്നു
പെരുവഴിയില്‍ ഞാന്‍
തനിയെ നില്‍ക്കുന്നു
തണലു കാണാതെ
മണലില്‍ കാല്‍ പൊള്ളി
തളര്‍ന്നു ദാഹിച്ചു
വിളര്‍ത്തു ക്ഷീണിച്ചു
ഒരു മഴക്കായി
കൊതിച്ചു കൊണ്ടു ഞാന്‍
പെരുവഴിവക്കില്‍
പകച്ചു നില്‍ക്കുന്നു
----------------
നിറുത്താതെ പെയ്യും
മഴയില്‍ ഒട്ടൊന്നു
പുറത്തിറങ്ങിടാന്‍
കഴിയാതിന്നു ഞാന്‍,
തിളങ്ങും വെയ്‌ലിനെ
കിനാവ് കണ്ടു ഞാന്‍,
വെറുതെ കോലായില്‍
ഒരു ബീഡിക്കുറ്റി
കൊളുത്തിയൂതുവാന്‍
തുനിയവെ അതില്‍,
ഇളക്കി മേയുമ്പോള്‍
അരികു പൊട്ടിയ
ഓരോടില്‍ നിന്നൊരു
ചെറിയ നീര്‍ത്തുളി,
ചുവക്കും എന്‍ മുഖേ
നിരാശ തന്‍ കളി
നശിച്ച വര്‍ഷത്തി-
ന്നുറക്കെ പോര്‍വിളി
മരത്തിലെക്കിളി-
ക്കപ്പോഴും ഇക്കിളി
---------------
No comments:
Post a Comment