Tuesday, March 20, 2012

അതെന്താനെന്നറിയില്ല

അതെന്താനെന്നറിയില്ല,
നിനക്കെന്നിലേക്ക് എത്താനുള്ള
വഴികളെക്കാള്‍
എത്രയോ അധികമാണെപ്പോഴും
എന്നില്‍ നിന്നും അകലാനുള്ളവ...

അതെന്താനെന്നറിയില്ല,
ഒരു കുന്നോളം സ്നേഹക്കര്‍പ്പൂരം
മുഴുവന്‍ ഒരു തീപ്പൊരിയില്‍
എരിഞ്ഞു തീരുന്നു,
പിന്നെ ആകെ ശൂന്യം,
ഏകാന്തം,
ആത്മപീഡനം..........

 അതെന്താനെന്നറിയില്ല,
എത്ര കരഞ്ഞാലും,
ഒന്ന് വന്നൊപ്പാന്‍
സമയം ഇല്ലാത്ത
തിരക്കുകാര്‍ ആണ്
ഇപ്പോഴും എന്റെ കൂടെ...
അതോ ഞാന്‍
അവരുടെ കൂടെയോ??

അതെന്താനെന്നറിയില്ല,
മുകളിലേക്കെറിഞ്ഞാലും
താഴേക്കടിച്ചാലും
തിരിച്ചു പാഞ്ഞു വന്നു
എന്റെ നെഞ്ചിന്‍കൂട്
തകര്‍ക്കുന്ന
പന്ത് പോലെ ആണ് പ്രണയവും..

1 comment:

  1. "നിനക്കെന്നിലേക്ക് എത്താനുള്ള
    വഴികളെക്കാള്‍
    എത്രയോ അധികമാണെപ്പോഴും
    എന്നില്‍ നിന്നും അകലാനുള്ളവ..." ഇതെനിക്കിഷ്ടായി...

    ReplyDelete