ഇലയനങ്ങാത്ത ഉച്ചക്കൊടുംവെയില്‍
തണലു തേടിയലഞ്ഞു നിരാശനായ്
പുകവലിക്കാന്‍ തുടങ്ങവേ ദുസ്സഹം
കഠിനഗ്രീഷ്മം കിതച്ചു നില്‍ക്കുന്നിതാ
നനവു വറ്റിയ കാറ്റില്‍ മൃഗീയമായ്
അലയുകയാണു മാനുഷതൃഷ്ണകള്‍
മുനയൊടിഞ്ഞൊരെന്‍ തൂലികയെന്തിനോ
പുതിയ കാവ്യം രചിക്കാന്‍ കൊതിച്ച പോല്‍
കരിപിടിച്ചൊരു റോഡില്‍ തിരക്കേറി
മണിയടിച്ചു പായുന്നൊരാ വണ്ടികള്‍
തളരും കുഞ്ഞിനെ നെഞ്ചോടടക്കിയാ
വഴിയരികില്‍ കൈനീട്ടുന്ന ഭിക്ഷുകി
പൊടിപറത്തി പറന്നീടും നഗരമേ
തണലെവിടെ പറഞ്ഞീടുകൊന്നു നീ
മൃതശരീരങ്ങള്‍ കൊണ്ട് പടുക്കാത്ത
കിണറെവിടൊന്നു കാണിച്ചു നല്ക നീ
മുഖമമര്‍ത്തിക്കരയുന്നു വക്കിലെ
പകുതി വെട്ടിയ ഭൂരുഹശാഖികള്‍
ഒരു പുരാതന ചേതന കൊണ്ടാവാം
തളിരിടുന്നതില്‍ പുത്തനാം നാമ്പുകള്‍
വഴിയരികിലെ ചേരിയില്‍ കുട്ടികള്‍
വയറെരിഞ്ഞു നിലവിളിക്കുന്നുവോ
മഴ കൊതിക്കുന്ന മണ്ണിന്റെ മാറിലായ്
അമൃതവര്‍ഷിണീ രാഗം വിതുമ്പിയോ
ഇല കരിഞ്ഞോരു പൂമരം, വേവുമീ
പകലില്‍ നീറിയൊടുങ്ങുന്ന ജീവിതം,
പുക വമിക്കുന്ന ഭൂമി, നിരാശയില്‍
തലകുനിക്കുന്ന വെണ്‍മേഘമാലകള്‍
ഉയിര്‍ പിളര്‍ക്കുന്ന ചൂട്, വറുതിയില്‍
കനലു വാരിയെറിയുന്ന ഭൂതലം,
മുറിവുണക്കുവാന്‍ പച്ചപ്പു തേടുന്ന
മിഴികള്‍, തപ്തമാം ദീര്‍ഘനിശ്വാസങ്ങള്‍
സമയം തെറ്റിച്ചു വന്നൊരു ഗ്രീഷ്മമേ!
കണിയൊരുക്കുവാന്‍ കൊന്ന തന്‍ പൂങ്കുല,
കുസൃതി കാട്ടീടുവാനൊരു മാന്തളിര്‍,
തണല്‍ വിരിക്കുവാനായൊരു പൂമരം,
പശിയടക്കുവാനായി നിന്‍ മാമ്പഴം,
മിഴി നനക്കുവാനിത്തിരി കണ്ണുനീര്‍,
മൊഴി വരളാതിരിക്കാന്‍ നിളാതീര്‍ത്ഥം,
ഹൃദയതല്പത്തില്‍ നന്മ തന്‍ പൂവിതള്‍,
ഇനിയും ണീ ബാക്കി വെക്കുക!!, എന്നിലും
ഉണരും മാമ്പൂമണമായി മാറുക!!!
തണലു തേടിയലഞ്ഞു നിരാശനായ്
പുകവലിക്കാന്‍ തുടങ്ങവേ ദുസ്സഹം
കഠിനഗ്രീഷ്മം കിതച്ചു നില്‍ക്കുന്നിതാ
നനവു വറ്റിയ കാറ്റില്‍ മൃഗീയമായ്
അലയുകയാണു മാനുഷതൃഷ്ണകള്‍
മുനയൊടിഞ്ഞൊരെന്‍ തൂലികയെന്തിനോ
പുതിയ കാവ്യം രചിക്കാന്‍ കൊതിച്ച പോല്‍
കരിപിടിച്ചൊരു റോഡില്‍ തിരക്കേറി
മണിയടിച്ചു പായുന്നൊരാ വണ്ടികള്‍
തളരും കുഞ്ഞിനെ നെഞ്ചോടടക്കിയാ
വഴിയരികില്‍ കൈനീട്ടുന്ന ഭിക്ഷുകി
പൊടിപറത്തി പറന്നീടും നഗരമേ
തണലെവിടെ പറഞ്ഞീടുകൊന്നു നീ
മൃതശരീരങ്ങള്‍ കൊണ്ട് പടുക്കാത്ത
കിണറെവിടൊന്നു കാണിച്ചു നല്ക നീ
മുഖമമര്‍ത്തിക്കരയുന്നു വക്കിലെ
പകുതി വെട്ടിയ ഭൂരുഹശാഖികള്‍
ഒരു പുരാതന ചേതന കൊണ്ടാവാം
തളിരിടുന്നതില്‍ പുത്തനാം നാമ്പുകള്‍
വഴിയരികിലെ ചേരിയില്‍ കുട്ടികള്‍
വയറെരിഞ്ഞു നിലവിളിക്കുന്നുവോ
മഴ കൊതിക്കുന്ന മണ്ണിന്റെ മാറിലായ്
അമൃതവര്‍ഷിണീ രാഗം വിതുമ്പിയോ
ഇല കരിഞ്ഞോരു പൂമരം, വേവുമീ
പകലില്‍ നീറിയൊടുങ്ങുന്ന ജീവിതം,
പുക വമിക്കുന്ന ഭൂമി, നിരാശയില്‍
തലകുനിക്കുന്ന വെണ്‍മേഘമാലകള്‍
ഉയിര്‍ പിളര്‍ക്കുന്ന ചൂട്, വറുതിയില്‍
കനലു വാരിയെറിയുന്ന ഭൂതലം,
മുറിവുണക്കുവാന്‍ പച്ചപ്പു തേടുന്ന
മിഴികള്‍, തപ്തമാം ദീര്‍ഘനിശ്വാസങ്ങള്‍
സമയം തെറ്റിച്ചു വന്നൊരു ഗ്രീഷ്മമേ!
കണിയൊരുക്കുവാന്‍ കൊന്ന തന്‍ പൂങ്കുല,
കുസൃതി കാട്ടീടുവാനൊരു മാന്തളിര്‍,
തണല്‍ വിരിക്കുവാനായൊരു പൂമരം,
പശിയടക്കുവാനായി നിന്‍ മാമ്പഴം,
മിഴി നനക്കുവാനിത്തിരി കണ്ണുനീര്‍,
മൊഴി വരളാതിരിക്കാന്‍ നിളാതീര്‍ത്ഥം,
ഹൃദയതല്പത്തില്‍ നന്മ തന്‍ പൂവിതള്‍,
ഇനിയും ണീ ബാക്കി വെക്കുക!!, എന്നിലും
ഉണരും മാമ്പൂമണമായി മാറുക!!!
Thanks to Vivek Manikoth(http://peoplesoftdbafriend.blogspot.com/) for the inspiration
ReplyDelete