Tuesday, February 28, 2012

പടച്ചോനുക്ക് പിരാന്ത്.........

പുലരിക്കെന്തു തണുപ്പാ
ഉച്ചക്കെന്തൊരു ചൂടാ
ആകെ തളര്‍ന്നു മടങ്ങും
രാവിന്നെന്തൊരിരുട്ടാ

മുളകെരിയുന്നൂ, പച്ച
ക്കയ്പ്പക്കക്ക് കയിപ്പും,
മത്തു പിടിക്കും മധുരം,
പായസം എങ്ങിനെ ഉണ്ണും?

മഴയില്‍ പെയ്തൊരു വെള്ളം
കുത്തിയോലിച്ചേ പോകും
വേനലില്‍ വറ്റി വരണ്ടെന്‍
കുളവും കിണറും പുഴയും

ബസ്സുകള്‍ അനവധി ചുറ്റും
കാലിയടിച്ചു കിടക്കെ
ഞാന്‍ കേറുന്നതില്‍ മാത്രം
എന്തേ ഇത്ര തിരക്ക്?
 
പണിയില്ലാതെ ഇരിക്കും
നേരം ഹൃദയം ശൂന്യം
സമയം തികയാതോടും
നേരം കവിതകള്‍ നിറയും

അളവുകള്‍ ഇല്ലാ ലോകം
കിഴുക്കാംതൂക്കായ് ആടെ
പറയുവതെന്തു നിനച്ചാല്‍
പടച്ചോനുക്ക് പിരാന്ത്.........  
  

1 comment: