മൊഴി തീര്‍ന്നു,
ഇനിയെന്റെ പുലരിയെ ഞാനേതു
കവിതയാല്‍ സ്വീകരിച്ചാനയിക്കും?
സ്വരമൊരു കണ്ണാടി പോലെ
തകര്‍ന്നിനി
എവിടെന്റെ ഹിന്ദോളമാലപിക്കും?
അതിരറ്റു പോയെന്റെ കാമങ്ങള്‍
ഏതൊരു ഹൃദയവിശുദ്ധിയില്‍
ഞാനിരുത്തും?
പഴകി നാറുന്നെന്റെ
ജീവിതം, ഏതൊരു
പുതിയ മദ്യത്തിന്‍
രുചി പകരും?
ഇളവെയിലേറ്റു തളരുന്നു മാനസം
എവിടെ നിന്നും
തണലേകിടും ഞാന്‍?
മിഴിനീരു വറ്റുന്നു
ഏതു പുഴയുടെ
തെളിനീരാല്‍ കാല്‍
കഴുകിച്ചിടും ഞാന്‍?
അലയടിക്കുന്നു
പഴയ ജന്മങ്ങള്‍ തന്‍
മറുപടി, ഞാന്‍ അതില്‍ മുങ്ങി നില്‍പ്പൂ.......
ഇനിയൊരു സൂര്യന്‍
ഉദിക്കാതിരിക്കട്ടെ
പുലരികള്‍
ഉണരാതിരുന്നിടട്ടെ...........
ഇനിയെന്റെ പുലരിയെ ഞാനേതു
കവിതയാല്‍ സ്വീകരിച്ചാനയിക്കും?
സ്വരമൊരു കണ്ണാടി പോലെ
തകര്‍ന്നിനി
എവിടെന്റെ ഹിന്ദോളമാലപിക്കും?
അതിരറ്റു പോയെന്റെ കാമങ്ങള്‍
ഏതൊരു ഹൃദയവിശുദ്ധിയില്‍
ഞാനിരുത്തും?
പഴകി നാറുന്നെന്റെ
ജീവിതം, ഏതൊരു
പുതിയ മദ്യത്തിന്‍
രുചി പകരും?
ഇളവെയിലേറ്റു തളരുന്നു മാനസം
എവിടെ നിന്നും
തണലേകിടും ഞാന്‍?
മിഴിനീരു വറ്റുന്നു
ഏതു പുഴയുടെ
തെളിനീരാല്‍ കാല്‍
കഴുകിച്ചിടും ഞാന്‍?
അലയടിക്കുന്നു
പഴയ ജന്മങ്ങള്‍ തന്‍
മറുപടി, ഞാന്‍ അതില്‍ മുങ്ങി നില്‍പ്പൂ.......
ഇനിയൊരു സൂര്യന്‍
ഉദിക്കാതിരിക്കട്ടെ
പുലരികള്‍
ഉണരാതിരുന്നിടട്ടെ...........
No comments:
Post a Comment