നിനക്കെന്റെ പ്രണയത്തിന്റെ
ഒറ്റപ്പതിപ്പുള്ള പുസ്തകം
ഞാന്‍ അന്ന് തന്നിരുന്നു....
ഹൃദയം തുന്നിക്കൂട്ടിയ
പുറം ചട്ടയില്‍
നിന്റെ പേര്‍ കുറിച്ചു വെച്ചിരുന്നു....
പ്രണയാക്ഷരങ്ങള്‍
ഹൃദയരക്തം കൊണ്ടു
കുറിച്ചൊരേടുകളില്‍
എന്റെ കൈയൊപ്പ് ഞാന്‍
ഇട്ടിരുന്നു....
വെറുതെ അതിന്റെ
ഓരോ അദ്ധ്യായത്തിനൊടുവിലും
കരയുന്ന എന്റെ ചിത്രം
ഞാന്‍ വരച്ചു ചേര്‍ത്തിരുന്നു...
ഇന്ന് അതിന്റെ നൂറായിരം
പതിപ്പുകള്‍ ഞാന്‍ ചുറ്റും കാണുന്നു...
എല്ലാം നിന്റെ കൈയൊപ്പുള്ള
ഫോട്ടോസ്റാറ്റ് കോപ്പികള്‍....
നീ അതിന്റെ സ്കാന്‍ ചെയ്ത
ഏടുകള്‍ ഫേസ്ബുക്കില്‍
ഷെയര്‍ ചെയ്യുന്നു...
പ്ലാസ്റ്റിക് ഹൃദയങ്ങള്‍
മുന്നില്‍ ഒട്ടിച്ചു വെച്ച,
സ്വാര്‍ത്ഥത്തിന്റെ കരിമഷി കൊണ്ടു
ഗ്രഫിറ്റികള്‍ വരച്ചു ചേര്‍ത്ത,
പുറം ചട്ടയില്‍
നിന്റെ തുപ്പല്‍ കൊണ്ടു
ഒട്ടിച്ചു വെച്ച
ഇക്കിളിപ്പടങ്ങള്‍ ഉള്ള...
എന്റെ ആ പഴയ പുസ്തകം...
എന്റെ ആ പ്രണയ പുസ്തകം.........
No comments:
Post a Comment