Sunday, February 12, 2012

സമസ്യാ പൂരണം

വാ കീറിയ ദൈവം,
വാടിയ വേദാന്തം,
ബാല്യകാലസഖി,
പട്ടിണിമരണം,
പ്രണയ നൈരാശ്യം,
പുഞ്ചിരിപ്പാലമൃത്,
നിയതി,നീതി
പരിണാമഗുപ്തി,
നാഗരദീപ്തി,
സാഗര സുഷുപ്തി,
പകിടകളി,
പൂനിലാവൊളി,
ഛന്ദസ്സറ്റ പദ്യം,
നുരയുന്ന മദ്യം,
ഉന്മാദം, ഉടല്‍, ഉണ്മ,
അമ്മ,അഹം,ആഗ്രഹം,
രണം,ശരണം,മരണം.........

മുകളില്‍ കൊടുത്തിരിക്കുന്നവയില്‍
നിന്നും ഉചിതമായ പദം തിരഞ്ഞെടുത്തു
നിങ്ങളുടെ ജീവിതം പൂരിപ്പിക്കുക...

2 comments: