ഇനിയും.....
ജീവിതം........
പറയാതെ പറയുന്ന തമാശ...
ഇടറാതെ നിര്‍ത്തുന്ന സ്നേഹക്കൈത്താങ്ങ്....
മൂടി വെക്കാന്‍ വയ്യാത്ത പരിഭവങ്ങള്‍........................
അഴിച്ചു മാറ്റാത്ത മുഖം മൂടികള്‍...........................
ഇനിയും.....
ജീവിതം.......
ഒഴിഞ്ഞു മാറുന്നതൊക്കെയും
ആഞ്ഞു വെട്ടാന്‍ ആണെന്ന് പഠിപ്പിച്ചതും നീ
പുഞ്ചിരികള്‍ പഞ്ചാരയില്‍ പൊതിഞ്ഞ
മറ്റെന്തൊക്കെയോ ആണെന്നു പഠിപ്പിച്ചതും നീ
പൊതിഞ്ഞു വെച്ച ആകസ്മിതകള്‍ തുറന്നു നോക്കുമ്പോള്‍
കൈയില്‍ വിഷമോ കയറോ കരുതരുതെന്ന് പഠിപ്പിച്ചതും നീ
ഇനിയും........
ജീവിതം...........
മേഘങ്ങളെ...
മലകളെ...
കാറ്റിനെ, കടലിനെ, അരുവികളെ,
കാറ്റാടി മരങ്ങളെ, കുരുവിക്കൂട്ടങ്ങളെ...
കാഴ്ചയില്‍ ആവാഹിച്ചു
വരി കുറിക്കുന്നവന്റെ
നെഞ്ചില്‍ കുത്തി നിര്‍ത്തുന്നത്
കാപട്യങ്ങളുടെ വിജയ പതാക
ആയിരിക്കുമെന്ന് കാണിച്ചു തന്നതും നീ..........
ഇനിയും.....
ജീവിതം...............
വെള്ളത്തുണിയില്‍ പൊതിഞ്ഞു വാങ്ങിയ നാള്‍ മുതല്‍
ഇനിയൊരു വെള്ളത്തുണിക്കായുള്ള
കാത്തിരിപ്പായി,
ഒരു മഞ്ഞച്ചരടില്‍ പിടിച്ചു
കാത്തിരിക്കുന്നവളുടെ
തിരുവാതിര നോയമ്പുകളായി,
മുറിവേറ്റിട്ടും ചിരിക്കേണ്ടുന്ന
ഗതികേടിന്റെ നേരറിവുകളായി,
മുദ്രാംഗുലീയം ഓര്‍മ്മിപ്പിക്കുന്ന
തീരാക്കടങ്ങളായി,
ഇനിയും....
ജീവിതം.......
ഇനിയും.....
ജീവിതം.......
ഒഴിഞ്ഞു മാറുന്നതൊക്കെയും
ആഞ്ഞു വെട്ടാന്‍ ആണെന്ന് പഠിപ്പിച്ചതും നീ
പുഞ്ചിരികള്‍ പഞ്ചാരയില്‍ പൊതിഞ്ഞ
മറ്റെന്തൊക്കെയോ ആണെന്നു പഠിപ്പിച്ചതും നീ
പൊതിഞ്ഞു വെച്ച ആകസ്മിതകള്‍ തുറന്നു നോക്കുമ്പോള്‍
കൈയില്‍ വിഷമോ കയറോ കരുതരുതെന്ന് പഠിപ്പിച്ചതും നീ
ഇനിയും........
ജീവിതം...........
മേഘങ്ങളെ...
മലകളെ...
കാറ്റിനെ, കടലിനെ, അരുവികളെ,
കാറ്റാടി മരങ്ങളെ, കുരുവിക്കൂട്ടങ്ങളെ...
കാഴ്ചയില്‍ ആവാഹിച്ചു
വരി കുറിക്കുന്നവന്റെ
നെഞ്ചില്‍ കുത്തി നിര്‍ത്തുന്നത്
കാപട്യങ്ങളുടെ വിജയ പതാക
ആയിരിക്കുമെന്ന് കാണിച്ചു തന്നതും നീ..........
ഇനിയും.....
ജീവിതം...............
വെള്ളത്തുണിയില്‍ പൊതിഞ്ഞു വാങ്ങിയ നാള്‍ മുതല്‍
ഇനിയൊരു വെള്ളത്തുണിക്കായുള്ള
കാത്തിരിപ്പായി,
ഒരു മഞ്ഞച്ചരടില്‍ പിടിച്ചു
കാത്തിരിക്കുന്നവളുടെ
തിരുവാതിര നോയമ്പുകളായി,
മുറിവേറ്റിട്ടും ചിരിക്കേണ്ടുന്ന
ഗതികേടിന്റെ നേരറിവുകളായി,
മുദ്രാംഗുലീയം ഓര്‍മ്മിപ്പിക്കുന്ന
തീരാക്കടങ്ങളായി,
ഇനിയും....
ജീവിതം.......
No comments:
Post a Comment