Thursday, December 22, 2011

ഒഴുകി വന്ന തടികള്‍......

ഒരു മലവെള്ളപ്പാച്ചിലില്‍
ഒഴുകിപ്പോകാതിരിക്കാന്‍
ശ്രമിക്കുന്നതിനിടക്കാണ് ഞാന്‍
നിന്നെ കണ്ടത്.

എങ്ങു നിന്നോ വന്നെന്റെ
തീരത്തടിഞ്ഞു..
ഏതോ പഴയ സ്മരണകള്‍ പുതുക്കാന്‍
എന്റെ ഉള്ളില്‍ പൂത്തുലഞ്ഞു. 
എന്റെ കവിതകളില്‍ നിറയുന്ന
സഖിക്കായി ഒരു മുഖം ഏകി....   

ഒഴുകി വന്ന തടികള്‍,
അത് പോലെ തന്നെ ഒഴുകിപ്പോകും...........
അതാണ് നിയമം, പ്രകൃതിയുടെ....

കാവല്‍ മാലാഖകള്‍ക്ക്
അടിയറ വെച്ച ജീവിതം പിന്നീട്
ആര്‍ക്കു നിവേദിക്കുവാന്‍?
അതുകൊണ്ട് നീ വീണ്ടും ഒഴുകിപ്പോകുമായിരിക്കാം........
ഈ തുരുത്തിന്റെ ഒരു മൂലയില്‍ ഏതാനും നാള്‍
അടിഞ്ഞതിനു ശേഷം.......

വേദന ഉണ്ട് തീരത്തിനും, പുഴക്കും,
വെണ്ണിലാവിനും, പൂഴി മണല്‍ത്തരിക്കും  
ഈ പച്ചിലചാര്‍ത്തിനും....

പക്ഷെ,
വേരുകളില്ലാത്ത മരങ്ങള്‍
സ്നേഹിക്കപ്പെടാന്‍ അര്‍ഹരല്ല....
 

No comments:

Post a Comment