Tuesday, December 20, 2011

ശബരിമല അടച്ചുപൂട്ടുക

ശബരിമല അടച്ചുപൂട്ടുക.................................

ഇതൊരു വിവേക പൂര്‍ണ്ണമായ പ്രസ്താവമായി നിങ്ങളില്‍ ആര്‍ക്കും തോന്നാന്‍ ഇടയില്ല. കോടിക്കണക്കിനു ഭക്തര്‍ക്ക്‌ ആശ്വാസവും അഭയവും ആയി നിലനില്‍ക്കുന്ന ഈ പുണ്യസ്ഥാനം എന്ത് കാരണങ്ങളുടെ പേരിലായാലും അടച്ചു പൂട്ടണം എന്ന് പറയുന്നത് ശരിയല്ല എന്ന അഭിപ്രായക്കാരാവും നിങ്ങള്‍ എല്ലാവരും തന്നെ....അത് കൊണ്ട് നേരിട്ട് എന്റെ വാദഗതികളിലേക്ക് വരാം.........

1 . ഏറ്റവും ഒടുവിലായി നിത്യ ബ്രഹ്മചാരിയായ അയ്യപ്പനെ തൊഴാന്‍ പുരുഷ വേഷത്തില്‍ ഒരു സ്ത്രീ എത്തി എന്നതാണ് വാര്‍ത്ത. അവര്‍ക്ക് ഇവിടെ ഇത്തരം ഒരു സമ്പ്രദായം നിലവിലുള്ളതായി അറിവില്ല എന്ന വാദം വെള്ളം കൂട്ടാതെ വിഴുങ്ങി അവരെ പറഞ്ഞയച്ചു പോലും.... ശബരിമലയിലെ ആചാരങ്ങള്‍ കാത്തു സൂക്ഷിക്കാന്‍ ബാധ്യസ്ഥരായവര്‍ക്ക്, അവിടെ വീഴുന്ന നാണയങ്ങളില്‍ മാത്രമാണ് നോട്ടം എനന്തിനു ഇതിലധികം തെളിവെന്താണ് വേണ്ടത്?  
2 . തന്ത്രിയുടെ അധികാരത്തില്‍ കടന്നു കയറുന്നത്, ദേവ ഹിതത്തിനു എതിരാണ്. തന്ത്രി ദേവന് പിതാവാണ്. അദ്ദേഹത്തിനെ വേദനിപ്പികാനുള്ള ബോധപൂര്‍വമായ നടപടികള്‍ ഏതൊരു മകനെയും എന്ന പോലെ അയ്യപ്പനെയും വേദനിപ്പിക്കും.. ദേവസ്വം ബോര്‍ഡിന് മറ്റൊന്നും സാധിക്കുന്നില്ലെങ്കില്‍ അവര്‍ വീടുകളില്‍ ചടഞ്ഞിരുന്നോട്ടെ. പക്ഷെ മനപ്പൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ തുനിയരുത്.
3 . കോടിക്കണക്കിനു ഭക്തന്മാര്‍ വരുന്ന ഈ തീര്‍ഥസ്ഥാനത്ത് ഭക്തര്‍ക്കുള്ള സൗകര്യം വളരെ പരിമിതവും പരിതാപകരവും ആണ്. അയ്യപ്പ സേവകന്മാര്‍ ചെയ്യുന്ന നിസ്വാര്‍ത്ഥ സേവനവും, പോലീസുകാരുടെ സംയമനപൂര്‍വമായ പെരുമാറ്റവും ഒഴിച്ചാല്‍ പിന്നീടെല്ലാം ഖേദകരം താനെ ആണ്.
4 . ഇതൊക്കെ ചെയ്യാനുള്ള അതിഭീമമായ ധനരാശി ഇവിടെ കുമിഞ്ഞു കൂടുമ്പോഴും, പ്രാഥമിക സൌകര്യങ്ങള്‍ കൂടി നല്‍കാതെ ഭക്തരെ നരകിപ്പിക്കുകയാണ് ദേവസ്വം ബോര്‍ഡ്‌. അവര്‍ക്കിത് പൊന്‍മുട്ടയിടുന്ന താറാവാണ്. പമ്പ ദിനം തോറും മലിനമാകുന്നു.. അയ്യപ്പന്‍റെ പൂങ്കാവനങ്ങള്‍ നശിക്കുന്നു. അവിടങ്ങളില്‍ മതപരിവര്‍ത്തക ശക്തികള്‍ പിടി മുറുക്കുന്നു...
5 .അയ്യപ്പന്മാരുടെ ജീവന്‍ പൊലിയാനിട വരുന്ന ദുരന്തങ്ങള്‍ കണ്ടിട്ടും, അതില്‍ നിന്ന് പാഠങ്ങള്‍ പഠിക്കാതെ വീണ്ടും വീണ്ടും ഭക്തരെ അപകടത്തിലേക്ക് തള്ളി വിടുന്നു
6 . ചുരുക്കി പറഞ്ഞാല്‍, ശബരി മലയിലെ ആധ്യാത്മികാമോ, ഭൌതികമോ, പാരിസ്ഥിതികമോ ആയ യാതൊന്നിനെയും പരിരക്ഷിക്കാതെ, കേവലം ഉദരംഭരികളായ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കും, പമ്പ മുതല്‍ സന്നിധാനം വരെ ഭക്തരെ ചൂഷണം ചെയ്യാന്‍ ഇരിക്കുന്ന കച്ചവടക്കാര്‍ക്കും, ഖജനാവ് നിറക്കാന്‍ ഹിന്ദുവിന്റെ പണം തന്നെ വേണം എന്ന് നിര്‍ബന്ധബുദ്ധി ഉള്ള സര്‍ക്കാരിനും വേണ്ടി,
ഇനിയും തുറന്നിരിക്കണോ ശബരിമല.
----------------
ഈ പുണ്യസ്ഥാനത്തിന്റെ ഇന്നത്തെ ഗതി ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഉയര്‍ന്നു വന്ന ഒരു പോംവഴി ആണിത്... അയ്യപ്പനെ മറയാക്കി ഹിന്ദുവിനെ ചൂഷണം ചെയ്യുന്നത്  ഇനിയും തുടര്‍ന്ന് കൂടാ.........
സ്വാമി ശരണം...........

No comments:

Post a Comment