Wednesday, November 23, 2011

സരസ്വതീ സ്തവം

വിദ്യാദേവത - സരസ്വതി...ഏതൊരുവനും വിദ്യയും സദ്ബുദ്ധിയും വാഗ്മാനോഹാരിതയും നല്‍കുന്ന അഭയപ്രദ.
വാക്കിലെ മാധുര്യത്തിന് വേണ്ടിയാണ് ഞാന്‍ നിത്യവും പ്രാര്‍ഥിക്കാറ്......നമ്മുടെ വാക്ക് ആരെയും നോവിക്കാതിരിക്കാന്‍.....എല്ലാവര്‍ക്കും നന്മയും, സന്തോഷവും മാത്രം പകരുമാറ് മധുരമാവാന്‍.....

സം സരസ്വത്യെ നമഃ

*************************************
സുരാസുരേന്ദ്ര വന്ദിതാം നവേന്ദു ശോഭിത പ്രഭാം
സരോജ ഹൃന്നിവാസിനീം സഹസ്രസൂര്യ ഭാസ്വരീം /
സമസ്ത വേദ വാഹിനീം സുവാക് പ്രദായിനീം സദാ
മരാള വാഹിനീം സരസ്വതീം നമാമി സര്‍വദാ//

സുഹാസ ഭൂഷിതാക്ഷ രത്നമാലയാ സുശോഭിതാം
വിലാസ വീണവാദിനീം കലാവതീം ദയാമയീം/
ശുകാദി ഭക്തകോടിഭിര്‍ പ്രദൃഷ്ട പാദപങ്കജം
മരാള വാഹിനീം സരസ്വതീം നമാമി സര്‍വദാ//

കുശാഗ്രബുദ്ധികൂര്‍മ്മതാ പ്രദായിനീം വരപ്രദാം
നിശാ തമാപഹാം പ്രദീപ്ത ജ്ഞാനസൂര്യരൂപിണീം/
വിധീശ വാമഭാഗ സംസുശോഭിതാം ശ്രീ ശാരദാം
മരാള വാഹിനീം സരസ്വതീം നമാമി സര്‍വദാ//

സുധാഭിവര്‍ഷിണീം സമസ്ത കാവ്യ വാഗ്വിധായിനീം
അഭീഷ്ട സിദ്ധിദാം അഖണ്ഡ നാദരൂപിണീം ശുഭാം/
പുരാണ-വേദ വന്ദിതാം കവീന്ദ്രപൂജിതാം മുദാ
മരാള വാഹിനീം സരസ്വതീം നമാമി സര്‍വദാ//

സമസ്ത ഭക്തമംഗളാം സുബുദ്ധിദാന മോദിതാം
അനേക ഗ്രന്ഥ കോടിഭിഃ പ്രകീര്‍ത്തിതാം കൃപാസുധാം/
പ്രഹൃഷ്ട ദേവ-കിന്നരൈഃ പ്രഗീത-കീര്‍ത്തി ഭൂഷിതാം
മരാള വാഹിനീം സരസ്വതീം നമാമി സര്‍വദാ//

 അവിദ്യയാ ഭ്രമജ്ജനസ്യ ജ്ഞാന മാര്‍ഗ്ഗദര്‍ശിനീം
സുവിദ്യയാ പ്രശോഭിതേ ഗുണപ്രവൃദ്ധികാരിണീം/
കവിത്വ-ഗാന-നൃത്ത സിദ്ധി വര്‍ദ്ധിനീം മഹേശ്വരീം
മരാള വാഹിനീം സരസ്വതീം നമാമി സര്‍വദാ//
*****************************************

*ഇവിടെ എഴുതുന്ന സ്തോത്ര കൃതികള്‍ എല്ലാം എന്റെ പരിമിതമായ അറിവും പദസമ്പത്തും വെച്ചു ഞാന്‍ എഴുതുന്നവയാണ്. അല്ലാതുള്ളവയില്‍ അതിന്റെ മൂലം രേഖപ്പെടുത്തിയിരിക്കും. അറിവുള്ളവര്‍ തെറ്റുകള്‍ ചൂണ്ടിക്കാണിക്കണം എന്നപേക്ഷിക്കുന്നു

No comments:

Post a Comment