Friday, November 18, 2011

ചിദംബരേശ്വര സ്തോത്രം

ഈയടുത്ത് ഒരു സുഹൃത്ത് ചിദംബരത്തു പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.....പണ്ട് കുട്ടിക്കാലത്ത് പോയ ഓര്‍മ്മയൊന്നും എനിക്കും ഇല്ല. പോകാന്‍ എപ്പോള്‍ സാധിക്കും എന്നറിയില്ല എങ്കിലും, ഇപ്പോള്‍ ചിദംബരേശ്വരനെ കുറിച്ചെഴുതാന്‍ ആണ് തോന്നിയത്.....
പഞ്ച ഭൂതങ്ങള്‍ക്കായുള്ള തമിഴ് നാട്ടിലെ ശിവ ക്ഷേത്രങ്ങളില്‍  വ്യോമ തത്വം ആണ് ചിദംബരത്തു... നടരാജ സങ്കല്‍പം

ചിദംബരേശ്വര സ്തോത്രം
***********************
നൃത്ത ഗാന പരിപൂര്‍ണ്ണ മാനസം
മത്ത താണ്ഡവ വിലാസിതം ഹരം
ഹസ്ത ഭൂഷിത കപാല ശൂലിനം
ചിത്ത തം ഭജ ചിദംബരേശ്വരം

കൃത്തിവാസം അഭയ പ്രദായകം
സ്വസ്തിദം ഡമരുകാദി ഭൂഷിതം
മുക്തിദാന നിരതം നടേശ്വരം
ചിത്ത തം ഭജ ചിദംബരേശ്വരം


നൃത്തരാജം നടരാജ വൈഭവം
ധ്വസ്ത പാപം ഗിരിപുത്രി സേവിതം
നിത്യ രുദ്രജപ മോദിതം ശിവം
ചിത്ത തം ഭജ ചിദംബരേശ്വരം

വാസുകീ ധൃത സുനീല കന്ധരം
ഹാസമാന മുഖം കല്‍മഷാപഹം
ദാസമാനസ സരോജ വാസിനം
ഈശ്വരം ഭജ ചിദംബരേശ്വരം

ജാന്ഹവീ ധൃത ജടാ സുശോഭിതം
ധ്യാന-താണ്ഡവ വിനോദ ശീലിനം
പ്രാണനാഥം പ്രണവാര്‍ത്ഥദം വിഭും
ആനതോസ്മി തം ചിദംബരേശ്വരം

കാമനാശിനം കൃതാന്ത നാശിനം
വ്യോമകേശിനം ഗണേശ പൂജിതം
രാമനാമ ലഹരീ നിമന്ജിതം
വ്യോമരൂപം ശിവശംഭുമാശ്രയേ

ഫോട്ടോ : തഞ്ചാവൂര്‍ ബ്രുഹദീശ്വര ക്ഷേത്രത്തിലെ ചുമര്‍ചിത്രം 

2 comments:

  1. സന്ധ്യാനാമം ജപിക്കുമ്പോള്‍ ചൊല്ലാന്‍ ഉത്തമമായത്. വളരെ ഇഷ്ടമായി.

    ReplyDelete