വെറുതെയോര്‍മ്മകള്‍
ഇടനെഞ്ചില്‍ വന്നു
ചടുല താളത്തില്‍
മുഴങ്ങുന്നിപ്പോഴും
മിഴികളില്‍ കണ്ണീര്‍
നിറച്ചിടുന്നൊരു
വിഷാദമൂകമാം
നിതാന്ത ശൂന്യത
വരണ്ട ചുണ്ടുകള്‍
കൊതിക്കുന്നുണ്ടാവാം
പഴയ പോലൊരു
കുളിരും ചുംബനം
നിറഞ്ഞ കണ്ണുകള്‍
ഇനിയും നിന്നെയൊ-
ന്നടുത്തു കാണുവാന്‍
നിനപ്പതുണ്ടാകാം
തളര്‍ന്ന വീണയില്‍
വിറക്കും തന്ത്രിയില്‍
ശ്രുതി പിഴച്ചൊരു
സ്വരജതി പോലെ
ഇനിയും ജീവിതം,
ഇനിയും പൂക്കുന്ന
കടമ്പുകള്‍, പൂക്കള്‍
ചിതറും പാതകള്‍.
കണിയായ് നീയില്ലാ-
ത്തൊരു പുലരികള്‍
അരികില്‍ നീയില്ലാ-
ത്തൊരു പകലുകള്‍
വിരസമാകുന്ന
അവധികള്‍, ഉള്ളില്‍
കരയുവാന്‍ മാത്രം
മയങ്ങുമന്തികള്‍
വഴിയില്‍ കൈവിട്ട
ഹൃദയത്തില്‍ വീണ്ടും
കിനാവും സത്യവും
ഉരഞ്ഞു തേയുന്നു
നിരന്ത ഘര്‍ഷണം
വികാര മര്‍ദ്ദനം
അനന്തമായ് നീളും
ദുരിത വര്‍ഷണം
ഇവിടെ എന്‍ വാനം
ഒഴിഞ്ഞു പോയി നീ
അകലെ എങ്ങോ പോയ്
പൊഴിയുന്നുണ്ടായിടാം
അവിടെ നിന്‍ നൃത്തം
അഭിനന്ദിക്കുവാന്‍
മയിലുകള്‍ താഴെ
ചുവടുകള്‍ വെക്കാം
ഇടിമിന്നല്‍പ്പിണര്‍
നിനക്കുമ്മ നല്‍കാം
പുതുമണ്‍ ഗന്ധത്താല്‍
ധരണിയും വാഴ്ത്താം
നിറയും സ്നേഹത്താല്‍
മറുവാക്കോതിടാ-
തവര്‍ നിന്‍ മാരിയില്‍
നനഞ്ഞു നിന്നിടാം
പരിഭവമില്ല
പരാതിയില്ലെനി-
ക്കനര്‍ഹനാം സ്നേഹി-
തനായിടാം പക്ഷെ
നിയന്ത്രിക്കാന്‍ വയ്യ
മനസ്സിനെ കണ്ണി-
ന്നുറവുകള്‍ മൂടി
നിറുത്തുവാന്‍ വയ്യ
പറന്നു നീ പോയി
കവിതയും കിനാ-
ക്കഥകളും കവര്‍-
ന്നെടുത്തു പോയി നീ
നിരാശയില്ലെനി-
ക്കൊരാശയുമില്ല
തിരിച്ചു നീ വരാം
വരാതിരുന്നിടാം
ഹൃദയത്തിന്നുള്ളില്‍
ഉറഞ്ഞ കണ്ണുനീര്‍
ഇനിയൊരിക്കലും
ഉരുകി മാഞ്ഞിടാ
ഇവിടെ ഏകാന്തം
പകര്‍ന്ന സാന്ത്വനം
ഇനിയൊരിക്കലും
മറക്കുവാന്‍ വയ്യ
ഇനിയും നീ കണ്ണില്‍
ഒളി പകരിലും
ഹൃദയത്തിന്‍ ചൂടെന്‍
സിരയില്‍ ഏകിലും
അവിടെയുമെന്റെ
ഹൃദയം മൌനമായ്
വിതുമ്പുന്നുണ്ടാകും
അനാഥ രാഗത്തില്‍
ഇടനെഞ്ചില്‍ വന്നു
ചടുല താളത്തില്‍
മുഴങ്ങുന്നിപ്പോഴും
മിഴികളില്‍ കണ്ണീര്‍
നിറച്ചിടുന്നൊരു
വിഷാദമൂകമാം
നിതാന്ത ശൂന്യത
വരണ്ട ചുണ്ടുകള്‍
കൊതിക്കുന്നുണ്ടാവാം
പഴയ പോലൊരു
കുളിരും ചുംബനം
നിറഞ്ഞ കണ്ണുകള്‍
ഇനിയും നിന്നെയൊ-
ന്നടുത്തു കാണുവാന്‍
നിനപ്പതുണ്ടാകാം
തളര്‍ന്ന വീണയില്‍
വിറക്കും തന്ത്രിയില്‍
ശ്രുതി പിഴച്ചൊരു
സ്വരജതി പോലെ
ഇനിയും ജീവിതം,
ഇനിയും പൂക്കുന്ന
കടമ്പുകള്‍, പൂക്കള്‍
ചിതറും പാതകള്‍.
കണിയായ് നീയില്ലാ-
ത്തൊരു പുലരികള്‍
അരികില്‍ നീയില്ലാ-
ത്തൊരു പകലുകള്‍
വിരസമാകുന്ന
അവധികള്‍, ഉള്ളില്‍
കരയുവാന്‍ മാത്രം
മയങ്ങുമന്തികള്‍
വഴിയില്‍ കൈവിട്ട
ഹൃദയത്തില്‍ വീണ്ടും
കിനാവും സത്യവും
ഉരഞ്ഞു തേയുന്നു
നിരന്ത ഘര്‍ഷണം
വികാര മര്‍ദ്ദനം
അനന്തമായ് നീളും
ദുരിത വര്‍ഷണം
ഇവിടെ എന്‍ വാനം
ഒഴിഞ്ഞു പോയി നീ
അകലെ എങ്ങോ പോയ്
പൊഴിയുന്നുണ്ടായിടാം
അവിടെ നിന്‍ നൃത്തം
അഭിനന്ദിക്കുവാന്‍
മയിലുകള്‍ താഴെ
ചുവടുകള്‍ വെക്കാം
ഇടിമിന്നല്‍പ്പിണര്‍
നിനക്കുമ്മ നല്‍കാം
പുതുമണ്‍ ഗന്ധത്താല്‍
ധരണിയും വാഴ്ത്താം
നിറയും സ്നേഹത്താല്‍
മറുവാക്കോതിടാ-
തവര്‍ നിന്‍ മാരിയില്‍
നനഞ്ഞു നിന്നിടാം
പരിഭവമില്ല
പരാതിയില്ലെനി-
ക്കനര്‍ഹനാം സ്നേഹി-
തനായിടാം പക്ഷെ
നിയന്ത്രിക്കാന്‍ വയ്യ
മനസ്സിനെ കണ്ണി-
ന്നുറവുകള്‍ മൂടി
നിറുത്തുവാന്‍ വയ്യ
പറന്നു നീ പോയി
കവിതയും കിനാ-
ക്കഥകളും കവര്‍-
ന്നെടുത്തു പോയി നീ
നിരാശയില്ലെനി-
ക്കൊരാശയുമില്ല
തിരിച്ചു നീ വരാം
വരാതിരുന്നിടാം
ഹൃദയത്തിന്നുള്ളില്‍
ഉറഞ്ഞ കണ്ണുനീര്‍
ഇനിയൊരിക്കലും
ഉരുകി മാഞ്ഞിടാ
ഇവിടെ ഏകാന്തം
പകര്‍ന്ന സാന്ത്വനം
ഇനിയൊരിക്കലും
മറക്കുവാന്‍ വയ്യ
ഇനിയും നീ കണ്ണില്‍
ഒളി പകരിലും
ഹൃദയത്തിന്‍ ചൂടെന്‍
സിരയില്‍ ഏകിലും
അവിടെയുമെന്റെ
ഹൃദയം മൌനമായ്
വിതുമ്പുന്നുണ്ടാകും
അനാഥ രാഗത്തില്‍
No comments:
Post a Comment