ഇനിയുമോര്‍മ്മ തന്‍ വീഥികള്‍ക്കപ്പുറം
കിനിയും ചോര മണക്കുന്ന കാറ്റിലെന്‍
മനസ്സില്‍ പൂത്ത വസന്തങ്ങള്‍ തേടിയ
കനിവുറവയായ് നീയുയിര്‍ക്കില്ലയോ?
വഴി മറന്നു മരുവില്‍ തനിച്ചെന്റെ
നിറ മരുപ്പച്ച തേടിയലയവേ
നെറുകില്‍ വന്നു തലോടുന്ന കാറ്റിന്റെ
മൃദുലമാകിയ ഈണമായ് മാറുമോ??
ഉയിരിന്‍ ആദ്യ വസന്താഗമങ്ങളില്‍
മിഴി പകുതിയടച്ചെന്റെ മേനിയെ
പുണരും ഈറനാം കാറ്റിന്റെ കൈയില്‍ നീ
വരണമാല്യവുമേന്തി അണയുമോ??
പിടയും നോവില്‍, ഞാന്‍ നീറിടും സന്ധ്യകള്‍
ഹൃദയ രക്തത്താല്‍ ചിത്രം വരക്കവേ
മുഴുവനും താഴ്ന്നോരെന്റെ ശിരസ്സിതില്‍
വിധി ചവുട്ടി ചിരിച്ചു നിനീടാവേ
സകല ആത്മാഭിമാനവും വിറ്റു ഞാന്‍
വഴിയരികുകള്‍ പൂകി അലയവേ
മിഴിയില്‍ സ്വപ്നങ്ങളും, എന്റെ വാടിയ
മൊഴിയില്‍ കാവ്യവും പൂക്കാതിരിക്കവേ
നിലവുകള്‍ മുഖം പൊത്തി മറയവേ,
നിഴലുകള്‍ ഭയക്കൊള്ളിമീന്‍ വീശവേ,
നിനവുകള്‍ക്കുള്ളില്‍ കാട്ടുകടന്നല്‍ പോല്‍
ഭയവും ദുഖവും ആഞ്ഞാഞ്ഞു കുത്തവേ
കരയുവാന്‍ പോലുമാകാതെ, ഞരങ്ങുവാന്‍
അതിനു പോലും കഴിയാതെ, കേവലം
ഹൃദയ രക്തത്താല്‍ എന്നന്ത്യ വാചകം
ഇവിടെ രേഖപ്പെടുത്താന്‍ തുനിയവേ
ഇളവെയില്‍ ചായും പൊന്നന്തിയില്‍ ദൂരെ
വിടരും ചന്ദ്രികയായി നീ പാടുമോ
ഒരു കുയില്‍പ്പാട്ടില്‍ എന്റെ ദുഖങ്ങളെ
അറിയാതെന്നില്‍ നിന്നൂറ്റി കളയുമോ
പഴയ കാലത്തിന്‍ പാപഭാരങ്ങള്‍ എന്‍
മുതുകില്‍ നിന്ന് ഹാ നീ മാറ്റിവെക്കുമോ
ഒരു മധുരമാം ചുംബനത്താല്‍ എന്റെ
കൊടിയ യാതന നീ തൂത്തുവാരുമോ
പഴകിയോരെന്റെ ജീവനില്‍ നീയന്നു
പുതു മഴ പോലെ പെയ്തു പോയന്നു തൊ-
ട്ടുയിരിലേതോ അഗാധത്തില്‍ നിന്ന് നീ
നിറയുകയാണ് എന്നില്‍ ഹിന്ദോളമായ്
പറയുക നിന്റെ വാതില്‍ തുറക്കുമോ
ഇനിയുമെന്നെ നീ ഉള്ളില്‍ ക്ഷണിക്കുമോ
മധുരമാം ഒരു ജീവിതം തന്നു നീ
പതിയെ എന്നിലെ ഞാനായി മാറുമോ?
കിനിയും ചോര മണക്കുന്ന കാറ്റിലെന്‍
മനസ്സില്‍ പൂത്ത വസന്തങ്ങള്‍ തേടിയ
കനിവുറവയായ് നീയുയിര്‍ക്കില്ലയോ?
വഴി മറന്നു മരുവില്‍ തനിച്ചെന്റെ
നിറ മരുപ്പച്ച തേടിയലയവേ
നെറുകില്‍ വന്നു തലോടുന്ന കാറ്റിന്റെ
മൃദുലമാകിയ ഈണമായ് മാറുമോ??
ഉയിരിന്‍ ആദ്യ വസന്താഗമങ്ങളില്‍
മിഴി പകുതിയടച്ചെന്റെ മേനിയെ
പുണരും ഈറനാം കാറ്റിന്റെ കൈയില്‍ നീ
വരണമാല്യവുമേന്തി അണയുമോ??
പിടയും നോവില്‍, ഞാന്‍ നീറിടും സന്ധ്യകള്‍
ഹൃദയ രക്തത്താല്‍ ചിത്രം വരക്കവേ
മുഴുവനും താഴ്ന്നോരെന്റെ ശിരസ്സിതില്‍
വിധി ചവുട്ടി ചിരിച്ചു നിനീടാവേ
സകല ആത്മാഭിമാനവും വിറ്റു ഞാന്‍
വഴിയരികുകള്‍ പൂകി അലയവേ
മിഴിയില്‍ സ്വപ്നങ്ങളും, എന്റെ വാടിയ
മൊഴിയില്‍ കാവ്യവും പൂക്കാതിരിക്കവേ
നിലവുകള്‍ മുഖം പൊത്തി മറയവേ,
നിഴലുകള്‍ ഭയക്കൊള്ളിമീന്‍ വീശവേ,
നിനവുകള്‍ക്കുള്ളില്‍ കാട്ടുകടന്നല്‍ പോല്‍
ഭയവും ദുഖവും ആഞ്ഞാഞ്ഞു കുത്തവേ
കരയുവാന്‍ പോലുമാകാതെ, ഞരങ്ങുവാന്‍
അതിനു പോലും കഴിയാതെ, കേവലം
ഹൃദയ രക്തത്താല്‍ എന്നന്ത്യ വാചകം
ഇവിടെ രേഖപ്പെടുത്താന്‍ തുനിയവേ
ഇളവെയില്‍ ചായും പൊന്നന്തിയില്‍ ദൂരെ
വിടരും ചന്ദ്രികയായി നീ പാടുമോ
ഒരു കുയില്‍പ്പാട്ടില്‍ എന്റെ ദുഖങ്ങളെ
അറിയാതെന്നില്‍ നിന്നൂറ്റി കളയുമോ
പഴയ കാലത്തിന്‍ പാപഭാരങ്ങള്‍ എന്‍
മുതുകില്‍ നിന്ന് ഹാ നീ മാറ്റിവെക്കുമോ
ഒരു മധുരമാം ചുംബനത്താല്‍ എന്റെ
കൊടിയ യാതന നീ തൂത്തുവാരുമോ
പഴകിയോരെന്റെ ജീവനില്‍ നീയന്നു
പുതു മഴ പോലെ പെയ്തു പോയന്നു തൊ-
ട്ടുയിരിലേതോ അഗാധത്തില്‍ നിന്ന് നീ
നിറയുകയാണ് എന്നില്‍ ഹിന്ദോളമായ്
പറയുക നിന്റെ വാതില്‍ തുറക്കുമോ
ഇനിയുമെന്നെ നീ ഉള്ളില്‍ ക്ഷണിക്കുമോ
മധുരമാം ഒരു ജീവിതം തന്നു നീ
പതിയെ എന്നിലെ ഞാനായി മാറുമോ?
No comments:
Post a Comment